ജസ്റ്റ് എ സൈ
ഫ്രാൻസ്, ബെൽജിയം, ഐർലന്റ് സംയുക്ത ചലച്ചിത്ര സംരംഭമാണ് ജസ്റ്റ് എ സൈ .
ജസ്റ്റ് എ സൈ | |
---|---|
സംവിധാനം | ജറോം ബോണൽ |
രചന | ജറോം ബോണൽ |
അഭിനേതാക്കൾ | ഇമ്മാനുവൽ ദേവോസ്, ഗബ്രിയേൽ ബൈർനെ ഗിൽസ് പ്രിവാറ്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഫ്രാൻസ് ബെൽജിയം ഐർലന്റ് |
ഭാഷ | ഫ്രഞ്ച്/ ഇംഗ്ലീഷ് |
സമയദൈർഘ്യം | 104 മിനിട്ടുകൾ |
ഇതിവൃത്തം
തിരുത്തുകപ്രണയം എന്നത് തുറന്നിട്ട വാതിൽവഴി അനുസ്യൂതം പ്രവഹിക്കുന്ന ഒന്നാണെന്ന് ഊട്ടിയുറപ്പിക്കുയാണ് ഈ ചിത്രം. പാരീസിലേക്കുള്ള യാത്രവേളയിൽ യാദൃച്ഛികമായി പ്രണയബദ്ധരാകുന്ന അപരിചിതരുടെ കഥയാണിത്. പ്രണയം, ജീവിതത്തോടുള്ള കാഴ്ചപ്പാട്, പരസ്പരവിശ്വാസം തുടങ്ങിയവയെല്ലാം വിഷയമാകുന്നു.
അഭിനേതാക്കൾ
തിരുത്തുകഇമ്മാനുവൽ ദേവോസ്, ഗബ്രിയേൽ ബൈർനെ, ഗിൽസ് പ്രിവാറ്റ്
ചലച്ചിത്ര മേളകളിൽ
തിരുത്തുകചിക്കാഗോ അന്തർദേശീയ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാം നേടി.[1] 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറി പാക്കേജിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. [2]
അവലംബം
തിരുത്തുക- ↑ "Just a Sigh". www.imdb.com. Retrieved 5 ഡിസംബർ 2014.
- ↑ "തീവ്ര ജീവിതത്തിന്റെ നേർക്കാഴ്‌ചയുമായി ജൂറി ചിത്രങ്ങൾ". news.keralakaumudi.com. Retrieved 5 ഡിസംബർ 2014.