ജയ് ഭീം കോമ്രേഡ്
ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് ജയ് ഭീം കോമ്രേഡ്. ദളിതർക്കെതിരെയുള്ള മൃഗീയമായ പീഡനങ്ങളുടെ സത്യാവസ്ഥ അടയാളപ്പെടുത്തുന്നു ഈ ചിത്രം.
ജയ് ഭീം കോമ്രേഡ് | |
---|---|
സംവിധാനം | ആനന്ദ് പട്‌വർദ്ധൻ |
നിർമ്മാണം | ആനന്ദ് പട്‌വർദ്ധൻ |
രചന | ആനന്ദ് പട്‌വർദ്ധൻ |
സംഗീതം | വിലാസ് ഘോഗ്രെ |
ഛായാഗ്രഹണം | സീമന്തിനി ധുരു, ആനന്ദ് പട്‌വർദ്ധൻ |
ചിത്രസംയോജനം | ആനന്ദ് പട്‌വർദ്ധൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ്, ഹിന്ദി, മറാഠി |
സമയദൈർഘ്യം | 199 മിനിറ്റ് |
സംഗ്രഹം
തിരുത്തുകപതിനാല് വർഷമെടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ജയ് ഭീം കോമ്രേഡ് മഹാരാഷ്ട്രയിലെ ദളിതരുടെ പ്രതിഷേധത്തിന്റെ സംഗീതത്തിനെ പിന്തുടരുന്നു. 1997-ൽ മുംബൈയിൽ ദളിതരുടെ രമാബായി കോളനിയിലെ അംബേദ്കർ പ്രതിമ ചെരുപ്പുമാല ചാർത്തി അപമാനിക്കപ്പെട്ടു. ഇതറിഞ്ഞ് തെരുവിലേക്കിറങ്ങിയ താമസക്കാരുടെ നേരേ പോലീസ് വെടിയുതിർക്കുകയും 10 പേർ കൊല്ലപ്പെടുകയും ചെയ്തു.[1] കവിയും ഗായകനുമായ വിലാസ് ഘോഗ്രെ ഇതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തു. ദളിതരുടെ പ്രതിഷേധ ഗാനങ്ങളിലും കവിതകളിലും കൂടി ഈ സംഭവവും അതിന്റെ പരിണതഫലങ്ങളും അന്വേഷിക്കുകയാണ് ഈ ചിത്രം.[2]
പുരസ്കാരങ്ങൾ
തിരുത്തുക- രാം ബഹദൂർ ഗ്രാന്റ് പ്രൈസ്, ഫിൽം സൗത്ത് ഏഷ്യ, കാഠ്മണ്ഡു, നേപ്പാൾ, 2011 [3]
- ഏറ്റവും നല്ല ചിത്രം/വീഡിയോ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോൽസവം, ഇന്ത്യ, 2012
- ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഫയർബേഡ് പുരസ്കാരം, ഹോങ്കോങ്ങ് ചലച്ചിത്രോൽസവം, 2012 [4]
- പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം, ദേശീയ ചലച്ചിത്രപുരസ്കാരം, ഇന്ത്യ, 2012 [5]
- ബർതോക് പ്രൈസ്, Jean Rouch International Film Festival, 2012 [6]
അവലംബം
തിരുത്തുക- ↑ The Ramabai killings, Human Rights Watch New York · Washington · London · Brussels, retrieved January 1, 2014
- ↑ Between Red And Blue, Outlook India, retrieved January 1, 2014
- ↑ Ram Bahadur Trophy for Best Film, Festival of South-Asian Documentaries, 2011, Film South Asia, archived from the original on 2014-01-02, retrieved January 1, 2014
- ↑ Golden Firebird Award, Hong Kong International Film Festival, 2012, IMDb, retrieved January 1, 2014
- ↑ "59th National Film Awards for the Year 2011 Announced" (Press release). Press Information Bureau (PIB), India. Retrieved January 1, 2014.
- ↑ Palmarès / Award-winning films 2012, Jean Rouch Film International Film Festival, retrieved January 1, 2014