ജയിംസ് ട്രസ്‌ലോ ആഡംസ് ഒരു യു.എസ്. ചരിത്രകാരനായിരുന്നു. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ 1878 ഒക്ടോബർ 18-ന് ജനിച്ചു. 1898-ൽ ബ്രൂക്ക്ലിൻ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തിയശേഷം യേൽ യൂണിവേഴ്സിറ്റിയിൽനിന്ന് 1900-ൽ മാസ്റ്റർ ബിരുദം നേടി. 1912 വരെ ന്യൂയോർക്കിലെ ഒരു എക്സ്ചേഞ്ച് സ്ഥാപനത്തിൽ ജോലിനോക്കി.

ജയിംസ് ട്രസ്‌ലോ ആഡംസ്
ജനനം(1878-10-18)ഒക്ടോബർ 18, 1878
മരണംമേയ് 18, 1949(1949-05-18) (പ്രായം 70)
ദേശീയതAmerican
പുരസ്കാരങ്ങൾPulitzer Prize for History
1921 The Founding of New England
രചനാകാലം1921–1933
വിഷയംHistory, biographies
പ്രധാന കൃതികൾThe March of Democracy

പ്രശസ്ത കൃതികൾതിരുത്തുക

1921-ൽ ഫൗണ്ടിംഗ് ഒഫ് ന്യൂ ഇംഗ്ലണ്ട് എന്ന ചരിത്രകൃതിയുടെ പ്രകാശനത്തോടെയാണ് ആഡംസ് ശ്രദ്ധേയനാകുന്നത്. ആ ഗ്രന്ഥം 1922-ൽ ഇദ്ദേഹത്തിനു പുലിറ്റ്സർ സമ്മാനം നേടിക്കൊടുത്തു.

  • റവല്യൂഷണറി ന്യൂ ഇംഗ്ലണ്ട് 16911776 (1923)
  • ന്യൂ ഇംഗ്ലണ്ട് ഇൻ റിപ്പബ്ലിക് 17761850 (1926)
  • പ്രൊവിൻഷ്യൽ സൊസൈറ്റി, 16901763 (1927)
  • ഹാമിൽട്ടൺ പ്രിൻസിപ്പിൾസ് (1928)
  • ജെഫേഴ്സനിയൻ പ്രിൻസിപ്പിൾസ് (1928)
  • ദ ആഡംമ്സ് ഫാമിലി (1930)

തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചരിത്രകൃതികളാണ്.

കുടുബ ചരിത്രവും മറ്റുപ്രധാന കൃതികളുംതിരുത്തുക

അമേരിക്കയിലെ ആഡംസ് കുടുംബത്തിന്റെ ആധികാരിക ചരിത്രമാണ് ദ് ആഡംസ് ഫാമിലി എന്ന കൃതി. ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് എപിക് ഒഫ് അമേരിക്ക (1931). പല വിദേശഭാഷകളിലേക്കും ഇതു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വാല്യങ്ങളുള്ള ദ് മാർച്ച് ഒഫ് ഡെമോക്രസിയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരുകൃതി (193233), ഹിസ്റ്ററി ഒഫ് ദി അമേരിക്കൻ പീപ്പിൾ എന്ന പേരിലാണ് ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പ്രഖ്യാതഗ്രന്ഥങ്ങളാണ് ആറ് വാല്യങ്ങളുള്ള ഡിക്ഷണറി ഒഫ് അമേരിക്കൻ ഹിസ്റ്ററി (1940), നാലു വാല്യങ്ങളുള്ള അൽബം ഒഫ് അമേരിക്കൻ ഹിസ്റ്ററി (194448), ദി അറ്റ്ലസ് ഒഫ് അമേരിക്കൻ ഹിസ്റ്ററി (1943) തുടങ്ങിയവ.

1949 മേയ് 18-ന് ആഡംസ് വെസ്റ്റ്പോർട്ടിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, ജയിംസ് ട്രസ് ലോ (1878 - 1949) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജയിംസ്_ട്രസ്‌ലോ_ആഡംസ്&oldid=1765238" എന്ന താളിൽനിന്ന് ശേഖരിച്ചത്