ജയമംഗലി കൃഷ്ണമൃഗ സങ്കേതം
ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകയിലെ തുംകൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സങ്കേതമാണ് ജയമംഗലി കൃഷ്ണമൃഗ സംരക്ഷിത പ്രദേശം. ഇത് തുംകൂർ ജില്ലയിലെ ഏക സംരക്ഷിത പ്രദേശമാണിത്. കർണ്ണാടകയിലെ വടക്ക്കിഴക്കേയറ്റത്തുള്ള തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കിലെ മെയ്ദനഹള്ളിയുടെ അടുത്താണിത് സ്ഥിതിചെയ്യുന്നത്. മെയ്ദനഹള്ളി സംരക്ഷിത പ്രദേശം എന്നായിരുന്നു ഇതിന്റെ മുമ്പുള്ള പേര്. ഇത് ഡെക്കാൺ പീഠഭൂമിയുടെ ഭാഗമാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. 3.23 ചതുരശ്രകിലോമീറ്റർ പുൽമേടുകളും യൂക്കാലിപ്റ്റസ് കാടുകളും അക്കേഷ്യ മരങ്ങളും നിറഞ്ഞ പ്രദേശമാണിത്. റാണിബെന്നൂർ കൃഷ്ണമൃഗ സങ്കേതം കഴിഞ്ഞാൽ കർണ്ണാടകയിൽ ഏറ്റവും കൂടുതൽ കൃഷ്ണമൃഗത്തിനെ കാണപ്പെടുന്ന പ്രദേശമാണിത്.
Jayamangali Blackbuck Reserve | |
---|---|
Location | Tumkur District, Karnataka, India |
Coordinates | 13°44′20″N 77°19′20″E / 13.73889°N 77.32222°E |
Area | 3.23 km2 |
സ്ഥാനം
തിരുത്തുകകർണ്ണാടകയിലെ മധുഗിരി പട്ടണത്തിൽ നിന്നും 23 കിലോമീറ്റർ ദൂരെയാണ് ഈ സംരക്ഷിത പ്രദേശം. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂർ പട്ടണത്തിൽ നിന്നും 20 അകലെയാണിത്. ഈ പ്രദേശത്തിന്റെ ഭൂസ്ഥിരാങ്കം 13 44’ 20” N and 7 19’ 41” E ആണ്.
References
തിരുത്തുക- Ameen Ahmed, Manjunath, K.R, U.V. Singh, IFS, A status survey report of the proposed Mydenahalli Blackbuck Sanctuary , 1997, Wildlife Aware Nature Club, Tumkur.
- [1] Website on grasslands of Maidenahalli and Tumkur District
External links
തിരുത്തുക- Blog on Maidenahalli/Jayamangali Blackbuck Area
- BBC - Science & Nature Wildfacts - Blackbuck
- Sets of pictures on this area on India Nature Watch website Set 1 Set 2 Set 3 Set 4
- Website of WANC Archived 2009-02-20 at the Wayback Machine.