റാണിബെന്നൂർ കൃഷ്ണമൃഗ സങ്കേതം

ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകയിലെ ഹാവേരി ജില്ലയിൽ സ്ഥിതിചെയ്യുന്ന സങ്കേതമാണ് റാണിബെന്നൂർ കൃഷ്ണമൃഗസങ്കേതം. റാണിബെന്നൂർ പട്ടണത്തിൽനിന്ന് 8 കിലോമീറ്റർ അകലെയാണ് ഈ സങ്കേതം സ്ഥിതിചെയ്യുന്നത്. ഈ സങ്കേതം പരസ്പരബന്ധമില്ലാത്ത കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് ഭാഗമായാണ് സ്ഥിതിചെയ്യുന്നത്. ഈ സങ്കേതത്തിന് 14.87 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഇതിന്റെ ചുറ്റുമുള്ള ബഫർ പ്രദേശത്തിന് 104.13 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പ്രദേശം പ്രധാനമായി യൂക്കാലിപ്റ്റസ് മരങ്ങളും കുറ്റിക്കാടുകളുമാണ്. ഇവിടെ വംശനാശഭീഷണിയുള്ള ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിയും കുറുക്കന്മാരും അധിവസിക്കുന്നു. 2002 മുതൽ ഇവിടെനിന്ന് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിയെ കണ്ടിട്ടില്ല. 2005 ലെ കണക്കെടുപ്പ് പ്രകാരം 6000 കൃഷ്ണമൃഗങ്ങൾ ഈ സങ്കേതത്തിലുണ്ട്. ഈ സങ്കേതത്തിനു ചുറ്റും അനേകം കൃഷിയിടങ്ങൾ സ്ഥിതിചെയ്യുന്നു. കൃഷ്ണമൃഗത്തിനെ കാണാനായി സന്ദർശിക്കാവുന്ന സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്.

റാണിബെന്നൂർ കൃഷ്ണമൃഗ സങ്കേതം
Location Map
LocationHaveri District, Karnataka, India
Coordinates14°38′N 75°42′E / 14.633°N 75.700°E / 14.633; 75.700
Area119 km²
Established1974

ചരിത്രം

തിരുത്തുക

കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി റാണിബെന്നൂർ കൃഷ്ണമൃഗ സങ്കേതം 1974 ജൂൺ 17 ന് പ്രഖ്യാപിച്ചു.

ഭൂപ്രകൃതി

തിരുത്തുക

ബംഗളൂരുവിൽ നിന്നും 301 കിലോമീറ്റർ അകലെ ഹാവേരി ജില്ലയിലാണ് ഈ സങ്കേതം. റാണിബെന്നൂർ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണിവിടം. ഭരണനിർവ്വഹണത്തിനായി ഈ സങ്കേതം മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഹുലാതി, ഹുനസിക്കട്ടി, അളഗെരി എന്നിവയാണവ.