ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റി

(Indira Gandhi National Open University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂ ഡെൽഹി ആസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യയിലെ ഒരു ദേശീയ സർവകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല അഥവാ ഇഗ്നോ (The Indira Gandhi National Open University/IGNOU). 1985 ൽ 2 കോടി ബഡ്ജറ്റുമായി സ്ഥാപിതമായ ഈ സർവകലാശാലക്ക് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമമാണ് നൽകപെട്ടിട്ടുള്ളത്. 1985 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവിൽ വന്നത്.

Indira Gandhi National Open University
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റി
इंदिरा गाँधी राष्ट्रीय मुक्त विश्वविद्यालय
Logo of IGNOU
ആദർശസൂക്തംThe People's University
തരംPublic, Open
സ്ഥാപിതം1985
ചാൻസലർPratibha Patil
വൈസ്-ചാൻസലർV. N. Rajasekharan Pillai

Pro-Vice Chancellors

  1. Latha Pillai
  2. Parvin Sinclair
  3. K Srivathsan
  4. P R Ramanujam
RegistrarUdai Singh Tolia
അദ്ധ്യാപകർ
325
കാര്യനിർവ്വാഹകർ
1,462 (incl. Faculty)
വിദ്യാർത്ഥികൾ3.5 million (2010)[1][2]
8,000,000 (2010)
സ്ഥലംMaidan Garhi, Delhi, India
ക്യാമ്പസ്Distance / Regular / Online
Programs310
നിറ(ങ്ങൾ)Blue and White          
അഫിലിയേഷനുകൾUGC , AICTE , COL , DEC , AIU
വെബ്‌സൈറ്റ്www.ignou.ac.in

ഡിപ്ലോമ ഇൻ മാനേജ്‌മന്റ്, ഡിപ്ലോമ ഇൻ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ എന്നിങ്ങനെ രണ്ടു കോഴ്‌സുകളിലായി 4528 വിദ്യാർത്ഥികളുമായി 1987-ൽ യൂണിവേഴ്സിറ്റിയുടെ ഉന്നതവിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. 2022 അക്കാദമിക് വർഷമായപ്പോൾ 43 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരേ സമയം പഠിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാലയായി ഇഗ്നോ മാറി.

വിദൂര പഠനവും ഓപ്പൺ വിദ്യാഭ്യാസവും നൽകുന്നതിലൂടെ ഉയർന്ന വിദ്യാഭ്യാസം നേടാൻ കഴിയാതെപോയ സമൂഹത്തിലെ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ കൂട്ടിയിണക്കുന്നതിനും അതുവഴി വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ മാനവ വിഭവശേഷി ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇഗ്നോയുടെ സ്ഥാപിതോദ്ദേശ്യം. ഒരു ദേശീയ വിഭവകേന്ദ്രമായും വിദൂരവിദ്യാഭ്യാസത്തിന്റെ മികച്ച നിലവാരം നിലനിറുത്തുന്നതിനുള്ള ഒരു സ്ഥാപനമായും ഇഗ്നോ പ്രവർത്തിക്കുന്നു. സാർക്ക് കൺസോർട്ടിയം ഓൺ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗിനും (SACODiL)ഗ്ലോബൽ മെഗാ യൂണിവേഴ്സിറ്റീസ് നെറ്റ്വർക്കിനും(GMUNET) ആതിഥ്യമരുളുന്നതും ഇഗ്നോയാണ്.

മൂന്നുവർഷ ബിരുദം, രണ്ടു വർഷ ബിരുദാനന്തര ബിരുദം, പി എച്ച് ഡി, ഡിപ്ലോമ കോഴ്‌സുകൾ, ആറുമാസ/ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മുതലായവയിൽ വിവിധ വിഷയങ്ങളിലായി 200-ൽ അധികം കോഴ്‌സുകൾ ഇപ്പോൾ നിലവിലുണ്ട്. [3]

യൂണിവേഴ്സിറ്റി നൽകുന്ന വിവിധ കോഴ്‌സുകൾ താഴെപ്പറയുന്ന തരത്തിൽ 21 ശാഖകളായി (School of Studies) വർഗീകരിച്ചിട്ടുണ്ട്: [4]

സ്‌കൂൾ ഓഫ് അഗ്രികൾച്ചർ - School of Agriculture (SOA)

സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസസ് - School of Computer and Information Sciences (SOCIS)

സ്‌കൂൾ ഓഫ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ - School of Continuing Education (SOCE)

സ്‌കൂൾ ഓഫ് എഡ്യൂക്കേഷൻ - School of Education (SOE)

സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി - School of Engineering & Technology (SOET)

സ്‌കൂൾ ഓഫ് എക്സ്റ്റൻഷൻ ആൻഡ് ഡവലപ്പ്മെന്റ് സ്റ്റഡീസ് - School of Extension and Development Studies (SOEDS)

സ്‌കൂൾ ഓഫ് ഫോറിൻ ലാംഗ്വേജസ് - School of Foreign Languages (SOFL)

സ്‌കൂൾ ഓഫ് ജൻഡർ ആൻഡ് ഡവലപ്പ്മെന്റ് സ്റ്റഡീസ് - School of Gender and Development Studies (SOGDS)

സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസസ് - School of Health Sciences (SOHS)

സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസ് - School of Humanities (SOH)

സ്‌കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ് ഡിസിപ്ലിനറി സ്റ്റഡീസ് - School of Inter-Disciplinary and Trans-Disciplinary Studies (SOITS)

സ്‌കൂൾ ഓഫ് ജേർണലിസം ആൻഡ് ന്യൂ മീഡിയ സ്റ്റഡീസ് - School of Journalism and New Media Studies (SOJNMS)

സ്‌കൂൾ ഓഫ് ലാ - School of Law (SOL)

സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് - School of Management Studies (SOMS)

സ്‌കൂൾ ഓഫ് പെർഫോമിംഗ് ആൻഡ് വിഷ്വൽ ആർട്സ് - School of Performing and Visual Arts (SOPVA)

സ്‌കൂൾ ഓഫ് സയൻസസ് - School of Sciences (SOS)

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് -School of Social Sciences (SOSS)

സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് - School of Social Work (SOSW)

സ്‌കൂൾ ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസ് മാനേജ്മെന്റ് - School of Tourism and Hospitality Service Management (SOTHSM)

സ്‌കൂൾ ഓഫ് ട്രാൻസ്‌ലേഷൻ സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് - School of Translation Studies and Training (SOTST)

സ്‌കൂൾ ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് - School of Vocational Education and Training (SOVET)

കേരളത്തിലെ കേന്ദ്രങ്ങൾ

തിരുത്തുക

മേഖലാ പഠനകേന്ദ്രങ്ങൾ

തിരുത്തുക
  • തിരുവന്തപുരം[5]

(2009 ജനുവരിയിൽ തുടങ്ങി.ജില്ലകൾ:കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി(തമിഴ്നാട്)6 സ്റ്റഡിസെന്റർ,22 പ്രോഗ്രാം സ്റ്റഡി സെന്റർ, 8 സ്പെഷ്യൽ സ്റ്റഡി സെന്ററും പ്രവർത്തിക്കുന്നു.കൊല്ലം ജില്ലയിൽ കൊല്ലം എസ് എൻ കോളേജ് ആണ് പഠന കേന്ദ്രം. 

സ്റ്റഡി സെന്ററുകൾ

തിരുത്തുക
  • കൊച്ചി[6]

(17.11.88 തുടങ്ങി. ജില്ലകൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂർ, ലക്ഷദ്വീപ് )

സ്റ്റഡി സെന്ററുകൾ

തിരുത്തുക
  • വടകര[7]

(62ാമത് കേന്ദ്രം- ജില്ലകൾ : കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്4 സറ്റഡി സെന്ററുകൾ 32 പിന്തുണ കേന്ദങ്ങൾ)

സ്റ്റഡി സെന്ററുകൾ

തിരുത്തുക
  • ജെ.ഡി.ടി ഇസ്ലാം വെള്ളിമാട്കുന്ന്, കോഴിക്കോട് പി എസ് ഏം ഓ കോളേജ് തിരൂരങ്ങാടി, എം സി ടി മേല്മുറി മലപ്പുറം
  1. National Network of Education (2008-10-06). "'Mobile Study Centres have increased student participation' - IGNOU VC, Universities News - By". Indiaedunews.net. Archived from the original on 2010-11-20. Retrieved 2011-05-03.
  2. "» Ignou :: Education, Careers & Professional News". News.education4india.com. Archived from the original on 2011-07-10. Retrieved 2011-05-03.
  3. IGNOU About IGNOU
  4. IGNOU School of Studies
  5. http://www.ignou.ac.in/ignou/aboutignou/studycentre/centre/98/3
  6. http://ignourckochi14.net/ignou/index.php?option=com_content&view=article&id=64&Itemid=34[പ്രവർത്തിക്കാത്ത കണ്ണി]
  7. http://www.ignou.ac.in/ignou/aboutignou/regional/centre/introduction/6/4997