ജനുവരി 5
തീയതി
(ജനുവരി 05 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 5 വർഷത്തിലെ 5-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 360 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 361).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1316 – ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ സഹായി മാലിക് കാഫുർ വിഷം കൊടുത്തു കൊന്നു.
- 1919 – നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡ്രെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്‌ലർ പിൽക്കാലത്ത് ജർമൻ ഭരണാധികാരിയായത്.
- 1944 - ഡെയ്ലി മെയിൽ ആദ്യത്തെ ട്രാൻസോസീനിക് ന്യൂസ്പേപ്പർ ആയി.
- 1952 – ഇന്ത്യൻ പാർലമെന്റിലേക്കുളള ഒന്നാമത്തെ തിരഞ്ഞെടുപ്പ് പൂർത്തിയായി.
- 1964 – പോൾ ആറാമൻ മാർപ്പാപ്പയും അത്തെനഗോറസ് ഒന്നാമൻ പാത്രിയാർക്കീസും ജറുസലേമിൽ കൂടിക്കാഴ്ച നടത്തി.റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് വിഭാഗം മേധാവികൾ തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
- 1997 – ചെച്നിയയിലെ റഷ്യൻ സൈനിക സാന്നിദ്ധ്യം പൂർണമായും പിൻവലിക്കപ്പെട്ടു.
- 1969 – റഷ്യ വീനസ് 1 വിക്ഷേപിച്ചു.
- 2000 - ശ്രീലങ്കൻ ആഭ്യന്തരയുദ്ധം: കൊളംബോയിൽ ശ്രീലങ്കൻ തമിഴ് രാഷ്ട്രീയക്കാരനായ കുമാർ പൊന്നമ്പലം കൊല്ലപ്പെട്ടു.
ജനനം
തിരുത്തുക- 1592 – ഷാജഹാൻ, മുഗൾ ചക്രവർത്തി
- 1928 – സുൾഫിക്കർ അലി ഭൂട്ടോ, പാകിസ്താൻ രാഷ്ട്രപതി
- 1951 – ജഗതി ശ്രീകുമാർ, നടൻ