ജനുവരി 3

തീയതി
(ജനുവരി 03 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 3 വർഷത്തിലെ 3-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 362 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 363).

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1413 – ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.
  • 1496 – ലിയനാർഡോ ഡാ വിഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു.
  • 1510 – പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട് ആക്രമിച്ചു.
  • 1521 – ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു.
  • 1749 - ഡെന്മാർക്കിന്റെ ഏറ്റവും പഴയ തുടർച്ചയായ പ്രവൃത്തി ദിനപത്രം ബെർലിൻസ്കെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.
  • 1777 – അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
  • 1815 - ഓസ്ട്രിയ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രഷ്യ, റഷ്യ എന്നിവയ്ക്കെതിരായ രഹസ്യാന്വേഷണ സഖ്യം രൂപീകരിച്ചു.
  • 1833 - ഫോക്ക്ലാന്റ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം യുണൈറ്റഡ് കിംഗ്ഡം അവകാശപ്പെട്ടു.
  • 1899 – ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.
  • 1959 - അലാസ്ക 49 ാം യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
  • 1977 - ആപ്പിൾ കമ്പ്യൂട്ടർ ഏകീകരിക്കപ്പെട്ടു.
  • 2015 - ബോക്കോ ഹറാം തീവ്രവാദികൾ വടക്കു കിഴക്കൻ നൈജീരിയയിലെ ബാഗ നഗരത്തെ മുഴുവൻ നശിപ്പിച്ചു, ബാഗ കൂട്ടക്കൊല തുടങ്ങി, 2,000 ആൾക്കാരെ കൊല്ലുന്നു.


മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജനുവരി_3&oldid=3760615" എന്ന താളിൽനിന്ന് ശേഖരിച്ചത്