ജനസംസ്കൃതി
1980 മുതൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളുടെ ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ജനസംസ്കൃതി. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി 22 ബ്രാഞ്ചുകളിലായി പതിനായിരത്തിൽപരം അംഗങ്ങൾ ജനസംസ്കൃതിയിൽ പ്രവർത്തിക്കുന്നു[1].
ജനസംസ്കൃതി നടത്തിവരുന്ന പരിപാടികൾ
തിരുത്തുകസർഗോത്സവം
തിരുത്തുകഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഒത്തുചേരുന്ന കലോത്സവമാണ് സർഗോത്സവം[2]. ജനസംസ്കൃതി ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത് എങ്കിലും ഡൽഹിമലയാളികളുടെ നല്ലരീതിയിലുള്ള സഹകരണം കൊണ്ട് ഈ പരിപാടി എല്ലാ വർഷവും നടത്തിവരുന്നൂ. സാംസ്കാരികമായ കലകളുടെ ഒരു ഉത്സവവും, മത്സരവുമാണ് ഇത്. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, സിനിമാഗാങ്ങൾ, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, പദ്യ പാരയണം, പ്രസംഗമത്സരം, നാടോടി നൃത്തം, കഥാരചന, ഉപന്യാസ രചന, കവിതാരചന, പ്രശ്നോത്തരി, തുടങ്ങിയ നാനാതരത്തിലുള്ള കലകളിൽ 6 വയസ്സുമുതൽ 18 വയസ്സ് വരയുള്ള കുട്ടികൾ പങ്കെടുത്ത് മത്സരിക്കുന്നു. ആദ്യം ഈ മത്സരങ്ങൾ ജനസംസ്കൃതിയുടെ 20 ബ്രാഞ്ചുകളിലായി നടത്തുകയും, പിന്നീട് ഈ ബ്രാഞ്ചുകളിൽ വിജയിച്ച കുട്ടികൾ കേന്ദ്രസർഗ്ഗോത്സവത്തിൽ മാറ്റുരക്കുകയും ചെയ്യുന്നു[3]. കുട്ടികളെ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം. മൊത്തം 23 മത്സരയിനങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ സർഗോത്സവത്തിൽ പങ്കെടുക്കുകയുണ്ടായി[4] വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുന്നു. ഒരു സ്കൂൾ യുവജനോത്സവത്തിൻറെ മാതൃകയിലാണ് ഈ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്[5]. എല്ലാ വിവേചനങ്ങൾക്കും അതീതമായി കഴിഞ്ഞ നാലു വർഷമായി നടക്കുന്ന സർഗോത്സവം ഡൽഹിയിലെ സാംസ്‌കാരിക മണ്ഡലത്തിലെ മികച്ച കൂട്ടായ്മയായും ഇതിനകം മാറിക്കഴിഞ്ഞു[6].
2008-ൽ നടത്തിയ സർഗോത്സവത്തെക്കുറിച്ച് ചിലത്
തിരുത്തുക- മതസൗഹാർദമായിരുന്നു 2008-ലെ സർഗോത്സവത്തിൻറെ സന്ദേശം[7]
- 2008-ലെ കേന്ദ്രസർഗോത്സവം ഡൽഹിയിലെ രോഹിണിയിലാണ് സംഘടിപ്പിച്ചത്. പ്രൊഫ. ഓംചേരി എൻ.എൻ.പിള്ള ഉദ്‌ഘാടനം നിർവ്വഹിച്ച സർഗോത്സവത്തിൻറെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രമുഖ ഹാസ്യകവി ചെമ്മനം ചാക്കോയാണ്[8]
- 2008-ലെ സർഗോത്സവത്തിൽ ജേതാക്കളായത് മയൂർവിഹാർ ഫേസ് മൂന്ന് ബ്രാഞ്ചാണ്. 137 പോയിന്റു നേടിയാണ് ഈ ബ്രാഞ്ച് ഒന്നാം സ്ഥാനം നിലനിർത്തിയത്. 2007-ലെയും കിരീടം ഈ ബ്രാഞ്ചിനായിരുന്നു. ആർ.കെ.പുരം ബ്രാഞ്ച് 115 പോയന്റു നേടി രണ്ടാം സ്ഥാനവും, ദിൽഷാദ് കോളനി 76 പോയന്റു കരസ്ഥമാക്കി മൂന്നാം സമ്മാനവും നിലനിർത്തി.[9]
എ. കെ. ജി. സ്മാരക പ്രഭാഷണം
തിരുത്തുകകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇതിഹാസനേതാവും, പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളും, അനുഭവസമ്പന്നനായ രാഷ്ട്രീയ നേതാവുമായ എ. കെ. ജി.യുടെ(എ. കെ ഗോപാലൻ) സ്മരണയ്ക്കായി ജനസംസ്കൃതി സംഘടിപ്പിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന പരിപാടിയാണ് എ. കെ. ജി. മെമ്മോറിയൽ ലക്ചർ. വർഷം തോറും നടത്തിവരുന്ന ഈ പരിപാടിയിൽ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു[10].
മലയാളം പഠനക്ലാസ്സുകൾ
തിരുത്തുകഡൽഹിയിൽ ജനിച്ചുവളർന്ന മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്കായാണ് ജനസംസ്കൃതി മലയാളം പഠനക്ലാസ്സുകൾ ആരംഭിക്കുന്നത്.[11] ജനസംസ്കൃതിയുടെ 22 ബ്രാഞ്ചുകളിൽ ഓരോരോ ബ്രാഞ്ചുകളിലായി ഈ ക്ലാസ്സുകൾ നടത്തിവരുന്നു. ശനി, ഞായർ ദിവസങ്ങളിലായാണ് ഈ ക്ലാസ്സുകൾ നടത്തിവരുന്നത്.
സംവാദങ്ങൾ
തിരുത്തുകദൈനംദിനം സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പല കാര്യങ്ങളിലും ജനസംസ്കൃതി ഇടപെടുകയും സംവാദങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിൻറെ ഭാഗമായി നടത്തിയ സംവാദങ്ങൾ താഴെ കൊടുക്കുന്നു.
- ഇന്ത്യ-അമേരിക്ക ആണവക്കരാർ ഭാരതത്തിന് ഗുണമോ ദോഷമോ എന്ന വിഷയെത്തെക്കുറിച്ച് ജനസംസ്കൃതി സംവാദം സംഘടിപ്പിക്കുകയുണ്ടായി. ജനസംസ്‌കൃതിയുടെ മയൂർവിഹാർ ഫേസ്-ത്രീ ബ്രാജ്ചിലാണ് ഈ സംവാദം സംഘടിപ്പിച്ചത്[12].
സ്വീകരണങ്ങൾ
തിരുത്തുകചലച്ചിത്രരംഗത്തുള്ള പ്രമുഖർക്കും, കായികരംഗത്തുള്ള പ്രമുഖർക്കും, കലാസാഹിത്യരംഗത്തുള്ള പ്രമുഖർക്കും ജനസംസ്കൃതി സ്വീകരണങ്ങൾ നൽകി ആദരിക്കാറുണ്ട്. ഇതിൻറെ ഭാഗമായി നൽകിയ സ്വീകരണങ്ങൾ താഴെ കൊടുക്കുന്നു.
- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി, കൂടിയാട്ടം കലാകാരൻ കലാമണ്ഡലം ശിവൻ നമ്പൂതിരി എന്നിവർക്ക് ജനസംസ്‌കൃതിയുടെ നേതൃത്വത്തിൽ കേരള ഹൗസ് കോൺഫറൻസ് ഹാളിൽ സ്വീകരണം നൽകുകയുണ്ടായി.[13]
വാർഷിക സമ്മേളനങ്ങൾ
തിരുത്തുക2009
തിരുത്തുകജനസംസ്കൃതിയുടെ 2009-ലെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത് മുൻ എം.പി സി.എസ്.സുജാത ആയിരുന്നു. സംഘടനയുടെ 22 ബ്രാഞ്ചുകളിൽ നിന്നായി 210 പ്രതിനിധികൾ ഈ വാർഷികസമ്മേളനത്തിൽ പങ്കെടുത്തു. ജനസംസ്കൃതിയുടെ ഔദ്യോഗിക വെബ്സൈറ്റിൻറെ, ഔദ്യോഗിക ഉദ്ഘാടനവും സി. എസ്. സുജാത ഈ സമ്മേളത്തിൽ വെച്ച് നിർവ്വഹിക്കുകയുണ്ടായി.[14].
ഉദ്ദേശലക്ഷ്യങ്ങൾ
തിരുത്തുക- സ്വാതന്ത്ര്യവും പുരോഗതിയും ലക്ഷ്യമാക്കി സാംസ്കാരിക പ്രവർത്തങ്ങൾ സംഘടിപ്പിക്കുക.
- ജനാധിപത്യപരവും പുരോഗമനപരവുമായ സംസ്കാരത്തിൻറെ വളർച്ചയെ സഹായിക്കുകയും മുന്നോട്ട് നയിക്കുകയും അതിനാവശ്യമായ സംഭാവന നൽകുകയും ചെയ്യുക.
- അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിൻറെ സംസ്കാരികോന്നമനത്തിനുവേണ്ടി സാക്ഷരതാപ്രവർത്തനങ്ങളിലൂടെയും അവബോധം വർദ്ധിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങളിലൂടെയും പരിശ്രമം നടത്തുക.
- മർദ്ദിത ജനവിഭാഗത്തിൻറെ അഭിലാഷങ്ങളിലും അവരുടെ പോരാട്ടങ്ങളിലും നിന്ന് സംസ്കാരത്തേയും ബൌദ്ധിക മൂല്യത്തേയും ഒറ്റപ്പെടുത്തുന്നതുമായ മൂല്യശോഷണം ബാധിച്ച സാംസ്കാരിക നിലപാടുകൾക്കെതിരെ പോരാടുക.
- ജാതിമത, വിശ്വാസ, ഭാഷ, ലിംഗ അടിസ്ഥാനത്തിലുള്ള വിവേചനം, മേൽക്കോയ്മ എന്നിവക്കെതിരെ പോരാടുക.
- ജാതീയത, തൊട്ടികൂടായ്മ, വർഗ്ഗീയത, അന്ധവിശ്വാസം, തുടങ്ങിയ പ്രവണതകൾക്കെതിരെ ജനങ്ങളുടെ അവബോധം ഉയർത്തുക.
- സംസ്കാരം, വിദ്യാഭ്യസം, ദൈനംദിന ജീവിതം തുടങ്ങിയവയിലെ സാമ്രാജ്യത്വ നുഴഞു കയറ്റത്തിനെതിരെയും ലോകസമാധാനത്തിനും, നിരായുധീകരണത്തിനും വേണ്ടിയും പ്രവർത്തനം സംഘടിപ്പിക്കുക.
- ദേശീയോദ്ഗ്രഥനത്തിനും വിവിധ ഭാഷാ സമൂഹങ്ങളുടെയും ന്യൂനപക്ഷങ്ങളും ആദിവാസികളടക്കമുള്ള വിഭാഗങ്ങളുടെയും വൈകാരികവും സാംസ്കാരികവുമായ ഐക്യത്തിനും വേണ്ടി പരിശ്രമിക്കുക.
- പുരോഗമന സാഹിത്യത്തിലും, കലയിലും ജനങ്ങളുടെ താത്പര്യം വർദ്ധിപ്പിക്കുക.
- വിവിധ കലാരൂപങ്ങളുടെ പ്രദർശനവും പൊതു പരിപാടിയും സംഘടിപ്പിക്കുക.
- വിവിധ സംസ്ഥാനങ്ങളിലേയും ഭാഗങ്ങളിലേയും ജനങ്ങളെ ഉൾപ്പെടുത്തി സ്പോർട്സ്, ഗെയിംസ് എന്നിവയും സംസ്കാരിക പരിപാടികളും സംഘടിപ്പിക്കുക.
- സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളിൽ ക്ലാസുകൾ, സെമിനാർ, ഡിബേറ്റ്, ചർച്ചകൾ, ഗവേഷണം, പഠനം തുടങ്ങിയവ സംഘടിപ്പിക്കുക.
- ജനങ്ങളുടെ സാംസ്കാരിക ചക്രവാളവും ശാസ്ത്ര വിജ്ഞാനവും വളർത്തുന്നതിനെ ലക്ഷ്യമാക്കി ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയവ ആരംഭിക്കുക.
- ലഘുലേഖകൾ, ആനുകാലികങ്ങൾ, പുസ്തകങ്ങൾ എന്നിവ ലാഭനഷ്ടമില്ലാതെ പുറത്തിറക്കി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ സാമൂഹിക സാംസ്കാരിക നവോത്ഥാനം സൃഷ്ടിക്കുക.
- ചലച്ചിത്ര പ്രദർശനം, പുസ്തക വില്പന, ഗ്രാൻറ്, ലോൺ, മെമ്പർഷിപ്പ്, വരിസംഖ്യ, സംഭാവന തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സമ്പത്ത് സമാഹരിക്കുകയും, ഇതുപയോഗിച്ച് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് പരിശ്രമിക്കുകയും ചെയ്യുക.
- എല്ലാ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സ്ത്രീകളുടെയും, കുട്ടികളുടെയും പ്രാതിനിത്യം ഉറപ്പാക്കി പ്രോത്സാഹിപ്പിക്കുക. മഹിളകളുടെയും, കുട്ടികളുടെയും കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക, മലയാളം ക്ലാസ്സുകൾ സംഘടിപ്പിക്കുക, വൊക്കേഷണൽ ട്രെയിനിംഗ് സംഘടിപ്പിക്കുക.
- സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ അനുസരിച്ച് സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമൂഹ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന തരത്തിലുള്ള സ്ഥാപനങ്ങൾ ലാഭനഷ്ടമില്ലാതെ, ആവശ്യമെങ്കിൽ സർക്കാർ, സർക്കാരിതര സഹായത്തോടെ നടത്തുക.
ജനസംസ്കൃതിയുടെ ശാഖകൾ
തിരുത്തുക- കനാട്ട് പ്ലേസ്
- ദിൽഷാദ് കോളനി
- ദിൽഷാദ് ഗാർഡൻ
- ദ്വാരക
- ഫരീദാബാദ് 29
- ഫരീദാബാദ് 3
- ഹരിനഗർ
- ഹസ്താൽ
- കൽക്കാജി
- കാപസേഡ
- കിംഗ്സ്‌വേ കാംപ്
- മയൂർ വിഹാർ 2
- മയൂർ വിഹാർ 3
- മെഹ്രോളി
- നാരായണ
- നോയിഡ
- നോർത്ത് അവന്യൂ
- പശ്ചിം വിഹാർ
- ആർ. കെ. പുരം
- രോഹിണി
- സാകേത്
- തുക്ലക്കാബാദ്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.hindu.com/mp/2008/11/08/stories/2008110852121200.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/php/newsDetails.php?news_id=1263096&n_type=NE&category_id=8&Farc=&previous=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://nri.mathrubhumi.com/story.php?id=23662&cat=21&sub=125[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/php/newsDetails.php?news_id=1263096&n_type=NE&category_id=8&Farc=&previous=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.hindu.com/mp/2008/11/08/stories/2008110852121200.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://nri.mathrubhumi.com/story.php?id=23662&cat=21&sub=125[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/php/newsDetails.php?news_id=1263275&n_type=NE&category_id=8&Farc=&previous=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/php/newsDetails.php?news_id=1263096&n_type=NE&category_id=8&Farc=&previous=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/php/newsDetails.php?news_id=1263275&n_type=NE&category_id=8&Farc=&previous=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-02. Retrieved 2008-12-15.
- ↑ http://www.hindu.com/mp/2008/11/08/stories/2008110852121200.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://nri.mathrubhumi.com/story.php?id=15775&cat=21&sub=125[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://mathrubhumi.info/static/pravasi/story.php?id=5011&cat=21&sub=125[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://nri.mathrubhumi.com/story.php?id=39326&cat=21&sub=125[പ്രവർത്തിക്കാത്ത കണ്ണി]