തൊഴിലാളി വർഗത്തിനെ അധികാരത്തിലെത്തിക്കുന്നതിനായിട്ട്, അവരുടെ നേതൃത്വത്തിൽ ജനാധിപത്യ ഭരണകൂടം സ്ഥാപിച്ചു കൊണ്ട് സാമ്രജ്യത്വവുമായി സഹകരിക്കുന്ന ബൂർഷ്വാ-ഭൂപ്രഭു ഭരണകൂടങ്ങളെ അധികാരത്തിൽ നിന്നും പുറംതള്ളുവാൻ സ്വീകരിക്കുന്ന വിപ്ലവ പദ്ധതിയെയാണ് ജനകീയ ജനാധിപത്യ വിപ്ലവം എന്ന് വിളിക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ നേതൃത്വം തൊഴിലാളികൾക്കായിരിക്കും. തൊഴിലാളികളും കൃഷിക്കാരും തമ്മിലുള്ള ഐക്യമാണ് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ അച്ചുതണ്ടായി വർത്തിക്കുക [1].

ചരിത്രം തിരുത്തുക

രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്തും അതിനു ശേഷവുമൊക്കെയായി യൂറോപ്പിലേയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽ വികസിച്ച ഒരു ജനാധിപത്യ വിപ്ലവ പദ്ധതിയാണ് ജനകീയ ജനാധിപത്യ വിപ്ലവം [2]. ഇന്ത്യയിലെ ഒരു മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി.പി.ഐ.(എം)മും സി.പി.ഐ(എം.എൽ)ഉം അവലംബിച്ചിരിക്കുന്നത് ഈ വിപ്ലവ പാതയാണ്.[3]. ഒരു സമൂഹത്തിലെ സോഷ്യലിസ്റ്റ് പരിവർത്തനത്തിന് മുമ്പ് നടക്കുന്ന ഒന്നാണ് ഇത്. സാമ്രാജ്യത്വ- ജന്മിത്ത വിരുദ്ധതയാണ് ഈ പദ്ധതിയുടെ ഒരു ഗുണം. (പഴയ) ചെക്കൊസ്ലോവാക്യയിൽ ഇതിനെ ദേശീയ ജനാധിപത്യ വിപ്ലവമെന്നും, ഹംഗറിയിൽ ജനാധിപത്യ വിപ്ലവമെന്നും, ചൈനയിൽ നവ ജനാധിപത്യ വിപ്ലവമെന്നും ഇതറിയപ്പെടുന്നു [2].

അവലംബം തിരുത്തുക

  1. കെ.എൻ., ഗംഗാധരൻ (2012). മാർക്സിസ്റ്റ് പദാവലി (1st ed.). തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് (published March 2012). p. 43-44. {{cite book}}: |access-date= requires |url= (help)
  2. 2.0 2.1 The Great Soviet Encyclopedia (1979)
  3. "People's Democracy and its Programme". CPI(M). Archived from the original on 2013-01-16. Retrieved 12 January 2012.