രാജസ്ഥാനിലെ സോഡ ഗ്രാമത്തിലെ സർപഞ്ച് ആണ് ഛവി രജാവത്. ഇംഗ്ലീഷ്: Chhavi Rajawat. ഇന്ത്യയിൽ സർപഞ്ച് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എം. ബി. എ. ബിരുദധാരിയായ ഇവർ.[1].

ഛവി രജാവത്ത്
വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്ന ഛാവി രജാവത്ത്
സർപഞ്ച്
മണ്ഡലംസോഡ
വ്യക്തിഗത വിവരങ്ങൾ
ജനനം1977 (വയസ്സ് 46–47)
രാജസ്ഥാൻ
വസതിsസോഡ, രാജസ്ഥാൻ

ആദ്യകാലജീവിതം

തിരുത്തുക

രാജസ്ഥാനിലെ ജയ്‌പൂർ നഗരത്തിലായിരുന്നു ജനനം. ആന്ധ്രയിലെ റിഷി വാലി സ്കൂൾ, അജ്മീരിലെ മയോ കോളേജ് ഗേൽസ് സ്കൂൾ, ദില്ലിയിലെ ലേഡി ശ്രീറാം കോളേജ് എന്നീ സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം. പൂനെയിലെ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോഡേൺ മാനേജ്‌മെന്റിൽ നിന്നും എം. ബി.എ ബിരുദം കരസ്ഥമാക്കി.

  1. "Chhavi Rajawat, an MBA graduate, is India's youngest sarpanch". NDTV. 21 March 2011. Retrieved 1 January 2016.
"https://ml.wikipedia.org/w/index.php?title=ഛവി_രജാവത്ത്&oldid=2786933" എന്ന താളിൽനിന്ന് ശേഖരിച്ചത്