ചോക്കളേറ്റ് ആൽബട്രോസ്
ചെറു അരുവികളുടെ തീരങ്ങളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്ന പീത-ശ്വേത വിഭാഗത്തിൽപ്പെടുന്ന ചിത്രശലഭം.[1][2][3][4] നീർമാതളം (Crateva adansonii) എന്ന സസ്യം കാണുന്ന പ്രദേശങ്ങളിൽ കൂട്ടത്തോടെ കാണപ്പെടുന്നതിനാൽ നീർമാതള ശലഭം എന്നും ഇവ അറിയപ്പെടുന്നു. ആൺശലഭങ്ങളുടെ ചിറകുകൾക്ക് വെളുത്ത ഉപരിതലമാണുള്ളത്. ചിറകുകളുടെ അഗ്രഭാഗം ചോക്കളേറ്റ് നിറമോ കറുപ്പ് നിറമോ ആണ്. എന്നാൽ പിൻചിറകുകളുടെ അടിവശം കടും മഞ്ഞനിറവും അരികുകൾ ചോക്കളേറ്റ് നിറവും ആണ്. പെൺശലഭങ്ങൾക്ക് പൊതുവെ വെളുപ്പ് നിറമാണ്. ചിറകുകളുടെ അരികിൽ ഇരുണ്ട തവിട്ടുനിറമുള്ള നേരിയ പാടുകൾ കാണാം. പച്ച നിറമുള്ള മുട്ടകൾ ചെടിയുടെ ഇളം തണ്ടിൽ കൂട്ടമായാണ് നിക്ഷേപിക്കുന്നത്. പച്ചനിറമുള്ള ശലഭപ്പുഴുവിന്റെ ഇരു വശങ്ങളിലും കടുംപച്ചവര കാണാം.
ചോക്കളേറ്റ് ആൽബട്രോസ് (Chocolate Albatross) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. lyncida
|
Binomial name | |
Appias lyncida Cramer, 1777
|
ചിത്രശാല
തിരുത്തുക-
Male (Dry season form) at Jayanti in Buxa Tiger Reserve in Jalpaiguri district of West Bengal, India.
-
Female (Dry season form) at Jayanti in Buxa Tiger Reserve in Jalpaiguri district of West Bengal, India.
-
ശലഭപ്പുഴു പടം പൊഴിക്കുന്നു
-
ശലഭപ്പുഴു
-
ശലഭപ്പുഴു
-
പ്യൂപ്പ
-
പ്യൂപ്പ
-
ആൺശലഭം
-
പെൺശലഭം
-
ആൺശലഭം
-
ആൺശലഭത്തിന്റെ തുറന്ന ചിറകുകൾ
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 77. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Appias Hübner, [1819]". Lepidoptera and Some Other Life Forms. Retrieved May 15, 2018.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 203–205.
- ↑ Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 199–200.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകAppias lyncida എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.