ചേലേരി
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു വില്ലേജ് ആണ് ചേലേരി. കണ്ണൂർ പട്ടണത്തിൽ നിന്നും 12 കിലോമീറ്റർ അകലെയായാണ് ചേലേരി സ്ഥിതിചെയ്യുന്നത്. മുണ്ടേരി പുഴ ഈ വില്ലേജിൻറെ ഒരു അതിരാണ്. ഏകദേശം 1 കിലോമീറ്ററോളം നദീതീരം വില്ലേജിനുണ്ട്. ഇവിടെ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് അര മണിക്കൂർ (20 കി മീ) ദൂരമാണ് ഉള്ളത്. എടക്കാട് ബ്ലോക്കിലും, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും, കാസർഗോഡ് ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു.
ചരിത്രം
തിരുത്തുകപുരാതനകാലത്തെ ചേലേരി ഗ്രാമത്തിൽ ഉൾപ്പെട്ട ദേശങ്ങൾ ആയിരുന്നു കണ്ണാടിപ്പറമ്പ്, കമ്പിൽ എന്നിവ.
മുണ്ടേരിക്കടവ്
തിരുത്തുകതോണി / ചങ്ങാടം
തിരുത്തുകപണ്ടുകാലത്ത് മുണ്ടേരി പുഴ കടക്കുന്നതിനു തോണികളും തോണിക്കാരനും എപ്പോഴുമുണ്ടാകുമായിരുന്നു. പങ്കായം അല്ലെങ്കിൽ നീണ്ട മുള കൊണ്ട് തുഴഞ്ഞിട്ടായിരുന്നു മറുകരയിൽ എത്തുക. സാധനങ്ങൾ കൊണ്ടുപോകുന്നതിന് ചങ്ങാടം ഉണ്ടായിരുന്നു. പാലം വന്നതോടെ ഈ സംവിധാനം പ്രവർത്തനമില്ലാതായി.
മുണ്ടേരി പുഴയിൽ ആമ്പൽ പൂക്കൾ ഉണ്ടാകാറുണ്ട്.
മുണ്ടേരിക്കടവ് പക്ഷിസങ്കേതം
തിരുത്തുകപ്രകൃതിദത്തമായ ഒരു പക്ഷിസങ്കേതമായി മുണ്ടേരിക്കടവും പരിസരവും അറിയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ദേശാടന പക്ഷികൾ ധാരാളം വന്നുപോകുന്ന സ്ഥലം ആണ് ഇവിടം. ദേശാടന പക്ഷികൾ കൂട്ടമായി പറന്നു വന്ന് ഈ പ്രദേശത്ത് വിശ്രമിച്ച് അൽപ്പസമയത്തിനു ശേഷം യാത്ര തുടരുന്ന മനോഹരമായ ദൃശ്യം ഇവിടെയുള്ള പ്രതേകതയാണ്. അധികമാരും അറിയപ്പെടാത്ത ഇവിടം പക്ഷി നിരീക്ഷകർക്കു ഉപാകപ്പെടുമെന്നു തീർത്തു പറയാം.
ഇവിടേക്കു പലയിടത്തുനിന്നും പക്ഷി നിരീക്ഷകർ എത്തി നിരീക്ഷണം നടത്തിപ്പോകാറുണ്ട്.
കൈപ്പാട് കൃഷി
തിരുത്തുകപുഴക്കരയിൽ നെൽകൃഷി നടത്താറുള്ള ഭാഗം കൈപ്പാട് എന്നറിയപ്പെടുന്നു. ആയതിനാൽ അവിടെ ചെയ്യുന്ന കൃഷി "കൈപ്പാട് കൃഷി" എന്ന പേരിൽ പ്രസിദ്ധമാണ്.