ചേരൂർ നേർച്ച
1843 ഇൽ ബ്രിട്ടീഷ് സൈന്യത്തിനെതിരായി മലബാറിൽ അരങ്ങേറിയ ചേരൂർ വിപ്ലവത്തിൽ പടവെട്ടി കൊല്ലപ്പെട്ട മാപ്പിള പോരാളികളുടെ സ്‌മരണാർത്ഥം ആണ്ടുതോറും മൃത ശരീരങ്ങൾ അടക്കം ചെയ്ത കല്ലറകൾ സ്ഥിതി ചെയ്യുന്നയിടത്തും പരിസരത്തും നടത്തപ്പെടുന്ന അനുസ്മരണ പരിപാടികളാണ് ചേരൂർ നേർച്ച , ചേരൂർ ആണ്ട് നേർച്ച , ചേരൂർ മഖാം ഉറൂസ് എന്നൊക്കെയറിയപ്പെടുന്നത്. ദൈവിക പ്രാർത്ഥനകൾ, ഖുറാൻ പാരായണം, നബി സലാത്തുകൾ,ദിക്റുകൾ, കൊല്ലപ്പെട്ടവരുടെ പ്രകീർത്തനങ്ങൾ , ചരിത്ര വിവരണങ്ങൾ, അന്നദാനം എന്നിവകളാണ് നേർച്ചയുമായി ബന്ധപ്പെട്ടു നടക്കുന്നത്. മമ്പുറം സയ്യിദ് ഫസൽ ആണ് ചേരൂർ നേർച്ചയ്ക്ക് ആരംഭം കുറിക്കുന്നത്.[1]
ബ്രിട്ടീഷ് വിരുദ്ധത വളർത്തുന്നു എന്നകാരണത്താൽ ചേരൂർ നേർച്ചയും, രക്തസാക്ഷികളുടെ പ്രകീർത്തനങ്ങളും ഇവിടേക്കുള്ള സന്ദർശന യാത്രകളുമെല്ലാം ബ്രിട്ടീഷ് ഇന്ത്യ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.[2]