ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചേമഞ്ചരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിലെ പന്തലായനി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. വിസ്തീർണം 16.76 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് ചെങ്ങോട്ടുകാവ്, അത്തോളി ഗ്രാമപഞ്ചായത്തുകൾ, തെക്ക് തലക്കുളത്തൂർ, എലത്തൂർ ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് അത്തോളി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകൾ
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°22′49″N 75°43′49″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | ചേമഞ്ചേരി, കാഞ്ഞിലശ്ശേരി, ചേമഞ്ചേരി ഈസ്റ്റ്, തുവ്വക്കോട്, കൊളക്കാട്, പൂക്കാട്, പൂക്കാട് ഈസ്റ്റ്, വെറ്റിലപ്പാറ, വെങ്ങളം, തിരുവങ്ങൂർ, കോരപ്പുഴ, വെങ്ങളം വെസ്റ്റ്, കണ്ണൻകടവ്, ചീനിച്ചേരി, വികാസ് നഗർ, കാപ്പാട് നോർത്ത്, കാപ്പാട്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ, കാട്ടിലപീടിക |
ജനസംഖ്യ | |
ജനസംഖ്യ | 31,326 (2001) |
പുരുഷന്മാർ | • 14,995 (2001) |
സ്ത്രീകൾ | • 16,331 (2001) |
സാക്ഷരത നിരക്ക് | 91.9 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221485 |
LSG | • G110801 |
SEC | • G11042 |
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 31326 ഉം സാക്ഷരത 91.9 ശതമാനവും ആണ്.
പൂക്കാട്, തിരുവങ്ങൂർ, വെങ്ങളം, കാപ്പാട് തുടങ്ങിയ ചെറുപട്ടണങ്ങൾ ചേമഞ്ചേരിയുടെ ഭാഗമാണ്.പ്രശസ്തമായ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം ഈ പഞ്ചായത്തിലെ ഏറ്റവും വലിയ ആകർഷണീയതയാണ്.