ചെർക്കള

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

ചെർക്കള ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പട്ടണമാണ്. കാസറഗോഡു ജില്ലാ അസ്ഥാനത്തുനിന്നും 8 കിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. കാസറഗോഡ് - ജാൽസൂർ ദേശീയപാത55, ചെർക്കള - ബദിയഡുക്ക റോഡ്, കാസറഗോഡ് നിന്നും കേരളത്തിന്റെ തെക്കു ഭാഗത്തേയ്ക്കു പോകുന്ന ദേശീയപാത 66 എന്നിവ ചെർക്കളയിൽ സന്ധിക്കുന്നു. [1]അങ്ങനെ ചെർക്കള ഒരു പ്രധാന ജംഗ്ഷൻ ആകുന്നു. ചെങ്കള പഞ്ചായത്തിന്റെ പതിനാലാം വാർഡാണിത്.

മലയാളം, കന്നഡ എന്നീ ഭാഷകളും തുളു, മറാത്തി തുടങ്ങിയ ഭാഷകളും സംസാരിക്കുന്നവരുണ്ട്. തമിഴ്, ഹിന്ദി ഭാഷകൾ സംസാരിക്കുന്ന അന്യസംസ്ഥാനതൊഴിലാളികളെയും ഇവിടെക്കാണാം.

വിദ്യാഭ്യാസം

തിരുത്തുക

1938ൽ സ്ഥാപിച്ച ജി. എച്ച്. എസ്. എസ്. ചെർക്കള സെൻട്രൽ പ്രമുഖ വിദ്യാലയമാണ്. [2]ചെർക്കളയിൽ മാർത്തോമാ സഭ സ്ഥാപിച്ച ബധിരവിദ്യാലയം പ്രശസ്തമാണ്. [3][4]

പ്രമുഖ വ്യക്തികൾ

തിരുത്തുക
  1. http://wikimapia.org/1545252/Cherkala-kasaragod
  2. http://timesofindia.indiatimes.com/city/mangaluru/Sahyadri-Science-Talent-Hunt-mega-event-on-Nov-15/articleshow/45112036.cms
  3. http://www.thehindu.com/news/national/kerala/mass-run-symbolic-of-unity-in-diversity/article6807212.ece
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-13. Retrieved 2016-11-11.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-08. Retrieved 2016-12-04.
"https://ml.wikipedia.org/w/index.php?title=ചെർക്കള&oldid=4021743" എന്ന താളിൽനിന്ന് ശേഖരിച്ചത്