ചെസ്സ് ടൈറ്റൻസ്
മൈക്രോസോഫ്റ്റ് വിൻഡോസ് വിസ്റ്റ, വിൻഡോസ് 7 എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ചെസ്സ് വീഡിയോ ഗെയിമാണ് ചെസ്സ് ടൈറ്റൻസ്. ഒബ്രോൺ മീഡിയയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. വിൻഡോസ് 8ൽ ഒഴിവാക്കപ്പെട്ട ഈ ഗെയിം വിൻഡോസ് വിസ്റ്റയിലാണ് ആദ്യമായി ഉൾപ്പെടുത്തിയത്. അതിനുമുൻപ് തന്നെ ചെസ്സ് എന്ന പേരിലുള്ള മറ്റൊരു വീഡിയോഗെയിം മൈക്രോസോഫ്റ്റ് എന്റട്ടെയ്ൻമെന്റ് പായ്ക്ക് 4-ൽ ഉൾപ്പെടുത്തിയിരുന്നു.
ചെസ്സ് ടൈറ്റൻസ് മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ഒരു ഘടകം | |
---|---|
വിശദവിവരങ്ങൾ | |
ഉൾപ്പെടുത്തിയിരിക്കുന്നത് | വിൻഡോസ് വിസ്റ്റ/വിൻഡോസ് 7 ഹോം പ്രീമിയം, ബിസിനസ്സ്/പ്രൊഫഷണൽ, എന്റർപ്രൈസ്, അൾട്ടിമേറ്റ് |
അനുബന്ധ ഘടകങ്ങൾ | |
മാജോങ് ടൈറ്റൻസ് ഫ്രീസെൽ, ഹാർട്ട്സ്, മൈൻസ്വീപ്പർ, പർബിൾ പ്ലെയ്സ്, സോളിറ്റയർ, സ്പൈഡർ സോളിറ്റയർ |
ഗ്രാഫിക്സ്
തിരുത്തുകവിൻഡോസ് എയ്റോക്ക് അനുയോജ്യമായ വിധത്തിലാണ് ഈ ഗെയിമിന്റെ ഗ്രാഫിക്സ്. 3ഡി സാങ്കേതികവിദ്യയിലാണ് ഈ ഗെയിം നിർമിച്ചിരിക്കുന്നത്.[1] കളിക്കാരന്റെ ആവശ്യത്തിനനുസരിച്ച് ബോർഡ് ഏതു ദിശയിലേക്കും തിരിക്കാനുള്ള സൗകര്യവും, കരുക്കളുടെയും ബോർഡിന്റെയും തീമുകൾ മാറ്റാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കളിരീതി
തിരുത്തുകമൗസോ, കീബോർഡോ, ഗെയിംപാഡുകളോ ഉപയോഗിച്ച് ഇത് കളിക്കാവുന്നതാണ്. കമ്പ്യൂട്ടറിനെതിരെയും, രണ്ടു കളിക്കാർ തമ്മിലും കളിക്കാനുള്ള സൗകര്യം ഇതിൽ ലഭ്യമാണ്. ബിഗിന്നർ, ഇന്റർമീഡിയേറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ 3 വ്യത്യസ്ത നിലവാരത്തിൽ കമ്പ്യൂട്ടറിനെതിരെ കളിക്കാൻ ഇതിൽ സാധിക്കും..[2]
അവലംബം
തിരുത്തുക- ↑ http://www.nytimes.com/2006/12/14/technology/14pogue.html?pagewanted=1&_r=0
- ↑ "For Seniors: Play Chess Titans on a Windows Computer - For Dummies". Dummies.com. Archived from the original on 2013-09-17. Retrieved 2013-06-30.