ചെല്ലാനം ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ പള്ളുരുത്തി ബ്ളോക്കിൽ ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെല്ലാനം ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് പഞ്ചായത്ത്
 • വടക്ക് - കൊച്ചി കോർപ്പറേഷൻ
 • കിഴക്ക് - കുമ്പളം, കുമ്പളങ്ങി പഞ്ചായത്തുകളും, ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, എഴുപുന്ന, പഞ്ചായത്തുകളും
 • പടിഞ്ഞാറ് - അറബിക്കടൽ

വാർഡുകൾതിരുത്തുക

 1. കൈതവേലി
 2. കാട്ടിപ്പറമ്പ്
 3. സി.എം.എസ്
 4. ചെറിയകടവ്
 5. കമ്പനിപ്പടി
 6. അണ്ടിക്കടവ്
 7. പോലീസ് സ്റ്റേഷൻ
 8. കണ്ണമാലി നോർത്ത്
 9. കണ്ണമാലി
 10. പുത്തൻ തോട്
 11. കണ്ടക്കടവ് നോർത്ത്
 12. പഞ്ചായത്താഫീസ്
 13. മറുവക്കാട്
 14. അംബേദ്കർ കോളനി
 15. ചെല്ലാനം
 16. മാളികപ്പറമ്പ്
 17. ഫിഷർ മെൻ കോളനി
 18. ഗൊണ്ടുപറമ്പ്
 19. നോർത്ത് ചെല്ലാനം
 20. ചാളക്കടവ്
 21. കണ്ടക്കടവ് സൌത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
താലൂക്ക് കൊച്ചി
ബ്ലോക്ക് പള്ളുരുത്തി
വിസ്തീര്ണ്ണം 19.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,978
പുരുഷന്മാർ 16,408
സ്ത്രീകൾ 16,570
ജനസാന്ദ്രത 1874
സ്ത്രീ : പുരുഷ അനുപാതം 1009
സാക്ഷരത 93.47%

അവലംബംതിരുത്തുക