ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കു സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റ് പരിസരത്തുനിന്നും കണ്ടെത്തിയ രോഗപ്രതിരോധശേഷി കൂടുതലുള്ള ഒരിനം നാടൻ പശുവിനമാണ് ചെറുവള്ളിപ്പശു [1]. ഡോക്ടർ ശോശാമ്മ ഐപ്പിന്റെ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. ചെറുവള്ളിപ്പശുക്കളിൽ കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളുണ്ട്. ഇവയുടെ കൊമ്പുകൾ തീരെ ചെറുതാണ്. ഒപ്പം കൊമ്പില്ലാത്ത ഇനങ്ങളും കാണപ്പെടുന്നു. വെച്ചൂർ പശുക്കളേക്കാൾ ഉയരമുള്ള ഇവയുടെ വാൽ പ്രത്യേകിച്ച് പശുക്കളുടെ നിലത്തു മുട്ടുന്നവയാണ്. ഇവയുടെ ഇളംചുവപ്പു കലർന്ന കണ്ണുകൾ അല്പം പുറത്തേക്ക് തള്ളിനില്ക്കുന്നു. വെച്ചൂർ ഇനത്തിന്റെ പോലെ കുറച്ചു തീറ്റയാണ് ഇവയ്ക്ക് ആവശ്യമായി വരുന്നത്. മൂരികളുടെ മുതുകത്ത് വലിപ്പമേറിയ പൂഞ്ഞ കാണപ്പെടുന്നു. തീരെ ചെറിയ കുളമ്പുകളാണ് ഇവയ്ക്കുള്ളത്. വിദേശ ഇനങ്ങളിൽ കാണുന്ന കുളമ്പുദീനമോ അകിടുവീക്കമോ ഇവയിൽ സാധാരണ കാണാറില്ല.

ചെറുവള്ളിപ്പശു
Other namesചെറുവള്ളിപ്പശു
Country of originഇന്ത്യ
Distributionഇന്ത്യ
UseDairy and meat (ground beef and roast beef)
Notes
Used for dairy.

ശാന്തസ്വഭാവക്കാരായ ഈ ഇനം പശുക്കളുടെ കഴുത്തും കഴുത്തിനടിയിലെ താടയും മറ്റു പശുക്കളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ താടയ്ക്ക് ഇറക്കം കൂടുതലാണ്. 2 മുതൽ 2.5 വയസ്സുനുള്ളിൽ പശുവിനു ചെന ഏൽക്കുന്നു. 280 ദിവസങ്ങൾക്കുള്ളിൽ പ്രസവം നടക്കും. വർഷത്തിൽ ഒന്നെങ്കിലും പ്രസവിക്കുന്ന ഇവ ആയുസ്സിൽ 17 പ്രാവശ്യം വരെ പ്രസവിക്കുന്നു. ദിവസം 3 ലിറ്റർ വരെ പാൽ ലഭിക്കുന്ന ഇവയുടെ പാലിനു കൊഴുപ്പു കൂടുതലാണ്.[2]

  1. വെച്ചൂരിനുശേഷം ചെറുവള്ളിപ്പശു
  2. "മേന്മയുള്ള പാലിന് നാടൻപശുക്കൾ". മാതൃഭൂമി. 2013 സെപ്റ്റംബർ 8. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 25. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ചെറുവള്ളിപ്പശു&oldid=3971097" എന്ന താളിൽനിന്ന് ശേഖരിച്ചത്