ചെറിയ മഹാഗണി
അമേരിക്കൻ വംശജനാണ് West Indies Mahogany എന്നറിയപ്പെടുന്ന ചെറിയ മഹാഗണി. (ശാസ്ത്രീയനാമം: Swietenia mahagoni). 30 മീറ്റർ വരെ ഉയരം വയ്ക്കും. 1795 ലാണ് ആദ്യമായി വെസ്റ്റ് ഇൻഡീസിൽ നിന്നും കൊണ്ടുവന്ന് ഇന്ത്യയിൽ കൊൽക്കൊത്തയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുവളർത്തിയത്. അതിനുശേഷം ഇന്ത്യയിൽ ധാരാളം തോട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. യൂറോപ്പിൽ ഫർണിച്ചറിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ മരമാണ്. ഡൊമനിക്കൻ റിപ്പബ്ലിക്കിലെ ദേശീയ വൃക്ഷമാണിത്. അമിതമായി മുറിച്ചുമാറ്റിയതിനാൽ വംശനാശഭീഷണിയുള്ള ഒരു വൃക്ഷമാണിത്[2].
ചെറിയ മഹാഗണി | |
---|---|
ചെറിയ മഹാഗണി പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. mahagoni
|
Binomial name | |
Swietenia mahagoni | |
Synonyms | |
|
ഗുണങ്ങൾ
തിരുത്തുകഹെയ്റ്റിയിൽ ഈ മരം വിറകിനായും കരിയാക്കി മാറ്റാനും ഉപയോഗിക്കുന്നു. കീടബാധ മറ്റു മഹാഗണി വർഗ്ഗത്തേക്കാൾ കുറവായതിനാൽ ലോകം മുഴുവൻ തന്നെ ഫർണിച്ചറുണ്ടാൻ ഈ മരം ഉപയോഗിച്ചുവരുന്നു. കരീബിയൻ പ്രദേശങ്ങളിൽ എല്ലായിടത്തും തന്നെ ഈ മരം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ പലയിടത്തും അലങ്കാരവൃക്ഷമായി വളർത്താറുണ്ട്. നല്ലൊരു തണൽമരമാണ്[3].
അവലംബം
തിരുത്തുക- ↑ IUCN Red List: Swietenia mahagoni Archived 2008-08-09 at the Wayback Machine.
- ↑ http://www.iucnredlist.org/details/32519/0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-30. Retrieved 2012-12-27.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://dendro.cnre.vt.edu/dendrology/syllabus/factsheet.cfm?ID=399
- http://www.forestlegality.org/risk-tool/species/swietenia-mahagoni Archived 2016-03-05 at the Wayback Machine.
- http://www.ecoindia.com/flora/trees/indian-mahogany-tree.html