ചെമ്മന്തട്ട മഹാവിഷ്ണുക്ഷേത്രം, തുവ്വൂർ

മലപ്പുറം ജില്ലയിൽ പാണ്ടിക്കാടിനടുത്ത് തുവ്വൂർ അങ്ങാടിയിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി ആണ് ചെമ്മന്തട്ട മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുറേകാലമായി മണ്ണിനടിയിലായിരുന്നു ക്ഷേത്രം. ആ ക്ഷേത്രവളപ്പ് കാട്പിടിച്ചും ഇരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ചാക്കോ എന്ന ക്രൈസ്തവനാണ് അവിടെ ആദ്യം ചൈതന്യദർശനമുണ്ടാകുന്നത്. അദ്ദേഹം അവിടെ തിരി വെക്കാൻ തുടങ്ങിയതോടെ ആണ് ഈ ക്ഷേത്രം പുനരുദ്ധാരണം ആരംഭിക്കുന്നത്. ഇപ്പോൾ അവിടെ ശ്രീകോവിലിന്റെ പണി തീർന്നു. ഒരു ഭജനമണ്ഡപവും പണികഴിഞ്ഞു. നാലമ്പലം തറപ്പണി പൂർത്തിയായി.

ചെമ്മന്തട്ട മഹാവിഷ്ണു ക്ഷേത്രം
ചെമ്മന്തട്ട മഹാവിഷ്ണു ക്ഷേത്രം is located in Kerala
ചെമ്മന്തട്ട മഹാവിഷ്ണു ക്ഷേത്രം
ചെമ്മന്തട്ട മഹാവിഷ്ണു ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°07′1″N 76°17′15″E / 11.11694°N 76.28750°E / 11.11694; 76.28750
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:തുവ്വൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹാവിഷ്ണു,
പ്രധാന ഉത്സവങ്ങൾ:സപ്താഹം
ചരിത്രം
ക്ഷേത്രഭരണസമിതി:ലോക്കൽ കമ്മറ്റി

എത്തിച്ചേരാൻ

തിരുത്തുക
  • തീവണ്ടി നിലയം: തുവ്വൂർ (ഷൊർണൂർ നിലമ്പൂർ പാത) - അഞ്ഞൂറു മീറ്റർ
  • ബസ് തുവ്വൂർ (പാണ്ടിക്കാട്-മേലാറ്റൂർ പാത)