തെക്കേ ഇന്ത്യയിലും ഹിമാചൽപ്രദേശിലും കാണുന്ന ചിത്രശലഭമാണ് ചെമ്പൻ പുള്ളിച്ചാടൻ (African/Asian Marbled/Mallow skipper).[1][2][3][4][5] കേരളത്തിൽ ഇത് അപൂർവമാണ്. പാകിസ്താനിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.

ചെമ്പൻ പുള്ളിച്ചാടൻ
Upperside of Gomalia elma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Gomalia

Moore, 1879
Species:
G. elma
Binomial name
Gomalia elma
(Trimen, 1862)
Synonyms
  • Pyrgus elma Trimen, 1862
  • Gomalia albofasciata Moore, 1879

തെറിച്ചുതെറിച്ചാണ് ഇവയുടെ പറക്കൽ. മാത്രമല്ല ഇവ അത്രവളരെ ഉയരത്തിലും പറക്കാറില്ല. ചിറകുകൾ തുറന്നും അടച്ചും പിടിച്ച് വിശ്രമിക്കാറുണ്ട്. ചിറകടച്ചിരിക്കുമ്പോൾ കാഴ്ചയിൽ ഇവ ഒരു നിശാശലഭത്തെപ്പോലെയാണ്. ചെറു പൂക്കളോടാണ് ഇവയ്ക്ക് പ്രിയം. പുലർകാലത്തും സന്ധ്യാസമയങ്ങളിലുമാണ് ഇവ തേൻ തേടി ഇറങ്ങുന്നത്. ഉച്ചസമയത്ത് വിശ്രമിക്കും. കുറ്റിച്ചെടികൾ നിറഞ്ഞ തുറസ്സായ ഇടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇലപൊഴിയും കാടുകളിലും ഇവയെ കാണാറുണ്ട്.

ചിറകുകളുടെ പുറത്ത് വെളുപ്പും തവിട്ടും നിറത്തിലുള്ള പാടുകൾ കാണാം. മുൻ ചിറകിന്റെ പുറത്ത് വെളുപ്പും തവിട്ടും നിറത്തിലുള്ള പാടുകൾ കാണാം. മുൻ ചിറകിന്റെ പുറത്ത് മധ്യത്തോടടുത്തായി ഒരു കറുത്ത വരയുണ്ട്. പിൻചിറകിന്റെ പുറത്ത് കുറുകെ ഒരു വെളുത്ത പട്ട കാണാം. പട്ടയ്ക്ക് മുകളിലായി ഒരു വെളുത്ത പുള്ളിയുണ്ട്. പിൻചിറകിന്റെ അടിവശത്ത് മധ്യത്തായി കുറുകെ ഒരു വെളുത്ത പട്ടയുണ്ട്. ഈ പട്ടയുടെ ഇരുവശത്തും ഇളം പച്ച കലർന്ന തവിട്ടു പട്ടകൾ കാണാം.

ഊരം/ഊരകം സസ്യത്തിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് വെളുപ്പ് നിറമാണ്. ശലഭപ്പുഴുവിന് വെളുപ്പ് കലർന്ന പച്ച നിറമാണ്. ശിരസിന് ഇരുണ്ട നിറവും. പുഴുപ്പൊതി(Pupa)യ്ക്ക് ആനക്കൊമ്പിന്റെ നിറമാണ്.

  1. Markku Savela's website on Lepidoptera Page on genus Gomalia .
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 38. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 159.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 168.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 104–105.{{cite book}}: CS1 maint: date format (link)

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ജൂലായ് 29

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെമ്പൻ_പുള്ളിച്ചാടൻ&oldid=2818442" എന്ന താളിൽനിന്ന് ശേഖരിച്ചത്