വടക്കൻ മലബാറിലെ കോലത്തിരിയുടെ പ്രമുഖ സാമന്തന്മാർ. നായർ വിഭാഗത്തിൽ പെട്ട ഇവർ താമസിക്കുന്ന അതത് ഭവനങ്ങളുടെ -ഏടത്തിന്റെ- പേരിൽ അറിയപ്പെട്ടു

ഐതിഹ്യം

തിരുത്തുക

ഏതോ നാട്ടിൽ നിന്ന് സഹോദരിമാരായ മൂന്നു കുട്ടികൾ കപ്പലിറങ്ങി കോലത്തിരിയുടെ അരികിലെത്തി.രാജാവ് എഴുന്നള്ളി ഇരിക്കുന്ന സമയത്താണ് അവർ വന്നത്.ഏറ്റവും ഇളയ പെൺകുട്ടി ഓടിചെന്ന് അദ്ദേഹത്തിന്റെ മടിയിൽ കയറി ഇരുന്നു.അതിന്റെ നേരെ മൂത്ത കുട്ടി രാജാവിനെ തൊഴുതുനിന്നു. ഏറ്റവും മുതിർന്നവൾ ലജ്ജാവിനയത്തോടെ ചുഴന്ന് (വഴിമാറി) തമ്പുരാന്റെ അരികിലെത്തി വന്ദിച്ച് ഓച്ഛാനിച്ച് നിന്നു. അദ്ദേഹത്തിന് മൂവരോടും വലിയ വാത്സല്യം തോന്നുകയും ഇളയകുട്ടിയെ അനന്തരവളായി സ്വരൂപത്തിലേക്ക് ദത്തെടുക്കുകയും നേരെ ചെന്നവൾക്ക് പയ്യന്നൂർ,തിമിരി,ആലക്കോട്, വൈതൽമല തുടങ്ങിയ ദേശങ്ങളുടെ ആദിപത്യവും നേര്യോട്ട് സ്വരൂപം എന്ന സ്ഥാനവും കൊടുത്തു. ചുഴന്നു ചെന്ന കുട്ടിയെ പുതിയൊരു സ്ഥലത്ത് അധിവസിപ്പിക്കുകയും ആ സ്ഥലത്തിന് ചുഴലി എന്ന് പേരിടുകയും ചെയ്തു.ആ അധികാരകേന്ദ്രം പിന്നീട് ചുഴലി സ്വരൂപം എന്ന് പേരിൽ അറിയപ്പെട്ടു. ചുഴലിയിൽ താമസിച്ച ആ പെൺകുട്ടിക്ക് നരിക്കോട്ടില്ലത്തെ ഒരു നമ്പൂതിരി ഭർത്താവാകുകയും അവർക്ക് നാല് പെൺകുട്ടികൾ പിറക്കുകയും ചെയ്തു. ആ പെൺകുട്ടികളിൽ നിന്ന് നാല് ശാഖകൾ ഉണ്ടായി. ആ താവഴികൾ ഓരോ സ്ഥലങ്ങളിൽ താമസിച്ചു സാമന്തൻ നമ്പ്യാർ വിഭാഗത്തിൽ അറിയപ്പെടുന്ന 4 ഇടങ്ങളുടെ പേരിൽ അറിയപ്പെട്ടു.[1]

നാല് ഏടങ്ങൾ

തിരുത്തുക
  • കൊഴുക്കിലെടം
  • വെള്ളൂരെടം
  • കനകെത്തെടം
  • രയരോത്തെടം
  1. ശ്രീ മുത്തപ്പൻ പുരാവൃത്തവും ചരിത്രവും,ഡോ.കെ.എം.പ്രിയദർശൻ ലാൽ, ഇ.ഡി.ക്ലബ്ബ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്,കോഴിക്കോട് പേജ് നമ്പർ55
"https://ml.wikipedia.org/w/index.php?title=ചുഴലി_സ്വരൂപം&oldid=3534299" എന്ന താളിൽനിന്ന് ശേഖരിച്ചത്