ചുങ്കക്കുന്ന്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ ജില്ലയിലെ ഒരു മലയോരഗ്രാമമാണ് ചുങ്കക്കുന്ന്. ബാവലിപ്പുഴയുടെ തീരത്ത്, കേളകത്തിനും കൊട്ടിയൂരിനും ഇടയിലാണ് ചുങ്കക്കുന്ന് സ്ഥിതി ചെയ്യുന്നത്. മലബാർ കുടിയേറ്റ കാലത്ത് പ്രശാന്തസുന്ദരമായ ഈ ഗ്രാമം ധാരാളം കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. കൃഷിയാണ് പ്രധാന വരുമാന മാർഗം. റബ്ബർ, തേങ്ങ, കശുവണ്ടി, കുരുമുളക് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കൃഷികൾ. [1]
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങൾ[1] താഴെക്കൊടുത്തിരിക്കുന്നവയാണ്:
- ഗവ. യു.പി. സ്കൂൾ ചുങ്കക്കുന്ന്
- സർക്കാർ ആയുർവേദ ആശുപത്രി
- കൊട്ടിയൂർ സർവീസ് സഹകരണ ബാങ്ക് ശാഖ
- വനിതാ സഹകരണ സംഘം
- ചുങ്കക്കുന്ന് തപാലാഫീസ്
- ഫാത്തിമ മാതാ ഫൊറോന പള്ളി
- ഇവിടെ രണ്ട് സ്വകാര്യ ആശുപത്രികളുമുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "കൊട്ടിയൂർ - 2010". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 9 ഏപ്രിൽ 2013.
Chungakkunnu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.