ഗ്നോമിൽ പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ചീസ് അഥവാ ചീസ് വെബ്ക്യാം ബൂത്ത്. കമ്പ്യൂട്ടറിൽ ഘടിപ്പിച്ചിട്ടുള്ള വെബ്ക്യാം ഉപയോഗിച്ച് ചിത്രങ്ങളും ചലച്ചിത്രങ്ങളൂം എടുക്കുവാനുള്ള ഒരു സോഫ്റ്റ്‌വെയറാണിത്. ഡാനിയേൽ ജി സീഗെൽ എന്നയാൾ ഗൂഗിൾ സമ്മർ ഓഫ് കോഡ് 2007 പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണിത്. ആപ്പിൾ മാക് ഒ.എസ്. എക്സിലെ ഫോട്ടോബൂത്ത് എന്ന സോഫ്റ്റ്‌വെയറുമായി സാമ്യമുണ്ടിതിന്, ഫോട്ടോബൂത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും ഡാനിയേൽ ജി സീഗെൽ പറയുന്നു.[1]

ചീസ്
ചീസ് 3.34.0
ചീസ് 3.34.0
Original author(s)Daniel G. Siegel, David King
വികസിപ്പിച്ചത്The GNOME Project
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC, Vala
തരംwebcam software
അനുമതിപത്രംGPL-2.0-or-later
വെബ്‌സൈറ്റ്
ചീസ് വെബ്ക്യാം ബൂത്ത് 2.26.0, ഉബുണ്ടു ലിനക്സിൽ

ചെറിയ ചില ഇഫക്റ്റുകൾ ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ചേർക്കുവാനുള്ള സൗകര്യവും ചീസിലുണ്ട്. ജിസ്‌ട്രീമർ(GStreamer) ഉപയോഗിച്ചാണ് ചിത്രങ്ങൾക്കും മറ്റും ചീസ് ഇഫക്റ്റുകൾ കൊടുക്കുന്നത്[2]. വളരെ ലളിതമായ ഒരു ഗ്രാഫിക്കൽ ഇന്റർഫേസാണ് ചീസിന്റേത്. യുഎസ്ബി വഴി ഘടിപ്പിച്ചിരിക്കുന്ന വെബ്ക്യാമുകളും, ലാപ്‌ടോപ്പുകളിൽ സ്വതേയുള്ള വെബ്ക്യാമുകളും ചീസ് ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം. മറ്റു ഗ്നോം ആപ്ലിക്കേഷനുകളായ പിഡ്‌ജിൻ, ജിമ്പ്, കിനോ തുടങ്ങിയവയുമായി ‌യോജിച്ച് ചീസ് പ്രവർത്തിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു[3]ഇത് ഫ്ലിക്കറിലേക്ക് എക്സ്പോർട്ട് ചെയ്യാനും ഗ്നോമിലേക്ക് സംയോജിപ്പിക്കാനും കഴിയും.[4]

ഇത് ഔദ്യോഗികമായി ഗ്നോമിലേക്ക് 2.22 പതിപ്പിൽ ചേർത്തു.[5]

അവലോകനം

തിരുത്തുക

ഒരു വെബ്‌ക്യാം ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുന്നതിനുള്ള ഒരു മാർഗമായാണ് വെബ്‌ക്യാം ആപ്ലിക്കേഷൻ ആരംഭിച്ചത്, അത് പിന്നീട് എളുപ്പത്തിൽ പങ്കിടാനാകും. അതിന്റെ ആദ്യ പതിപ്പിൽ സാധ്യമല്ലാത്ത പല കാര്യങ്ങളും ഇപ്പോൾ ഉപയോഗിക്കാൻ കഴിയും. ചീസിന് ഫോട്ടോകളും വീഡിയോകളും റെക്കോർഡ് ചെയ്യാനും ഷൂട്ട് ചെയ്യുന്നതിനു മുമ്പ് ടൈമർ ഉപയോഗിക്കാനും അതുപോലെ ബർസ്റ്റ് മോഡിൽ ചിത്രങ്ങൾ എടുക്കാനും കഴിയും. ഒറ്റ ക്ലിക്കിൽ ഒന്നിലധികം വെബ്‌ക്യാമുകൾ ഉപയോഗിക്കാനുള്ള കഴിവ് പതിപ്പ് 2.28 കൊണ്ടുവന്നു. അപ്ലിക്കേഷനിൽ ബിൽറ്റ്-ഇൻ ഷെയറിംഗ് ഉള്ളതിനാൽ ഫോട്ടോകളോ വീഡിയോകളോ ഫോട്ടോ പങ്കിടുന്ന സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യാനോ കമ്പ്യൂട്ടറിൽ ഉപയോഗിക്കാനോ കഴിയും. ഫോട്ടോകളിൽ പ്രയോഗിക്കാൻ കഴിയുന്ന വ്യത്യസ്ത ഇഫക്റ്റുകളും ഇതിന് ഉണ്ട്.[6][7]

ഇഫക്റ്റുകൾ

തിരുത്തുക
  • മൗവ്
  • നോയർ/ബ്ലാങ്ക്
  • സാച്ചുറേഷൻ
  • ഹൾക്ക്
  • വെർട്ടിക്കൽ ഫ്ലിപ്പ്
  • ഹൊറിസോണ്ടൽ ഫ്ലിപ്പ്
  • ഷാഗഡെലിക്
  • വെർട്ടിഗോ
  • എഡ്ജ്
  • ഡൈസ്
  • വാർപ്പ്

വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികൾ

തിരുത്തുക
  1. ചീസ് പദ്ധതി താൾ
  2. ഗ്നോം ജേർണൽ എന്ന ഓൺലൈൻ മാസികയിൽ ഡാനിയേൽ ജി സീഗെലുമായുള്ള ഒരഭിമുഖം Archived 2009-02-20 at the Wayback Machine.
  1. http://code.google.com/soc/2007/gnome/appinfo.html?csaid=9241C03D23E01D36
  2. http://projects.gnome.org/cheese/
  3. http://www.phoronix.com/scan.php?page=article&item=980&num=2
  4. Paul, Ryan (2007-08-21). "Cheese brings Photobooth functionality to Linux". Ars Technica. Retrieved 2011-12-28.
  5. Larabel, Michael (2008-01-29). "Eight Interesting Improvements In GNOME 2.22". Phoronix. p. 2. Retrieved 2011-12-28.
  6. "Cheese! Notes". Retrieved 25 December 2011.
  7. Hess, Ken (2011-04-04). "Have Some Cheese with that Webcam". Linux Magazine. Archived from the original on April 7, 2011. Retrieved 2011-12-28.{{cite web}}: CS1 maint: unfit URL (link)
"https://ml.wikipedia.org/w/index.php?title=ചീസ്_(സോഫ്റ്റ്‌വെയർ)&oldid=3832378" എന്ന താളിൽനിന്ന് ശേഖരിച്ചത്