പൊതുവേ ഇലക്കറിയായി ഉപയോഗിച്ചുവരുന്ന ചെടിയാണ്‌ Amaranthaceae എന്ന കുടുംബത്തിൽപ്പെട്ട ചീര. തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്‌ ഇതിന്റെ സ്വദേശം. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.

ചീര
Spinacia oleracea Spinazie bloeiend.jpg
Spinach in flower
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
S. oleracea
Binomial name
Spinacia oleracea

പല തരത്തിലുള്ള ചീരകൾ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വർഗ്ഗത്തിൽപ്പെട്ടവയും ഉപയോഗിക്കാം

വിവിധയിനം ചീരകൾതിരുത്തുക

 • പെരുഞ്ചീര (ചില്ലി) Aripolisis, Purple goose foot. വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
 • ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനർമ്മുരിങ്ങ)
 • കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവർത്തിച്ചീര) Amaranthus viridis, Green Amaranth, എന്ന ആംഗലേയ നാമം. ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.
 • ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.
 • പാലംക്യശാഖ Beta vulgaris എന്ന ലത്തീൻ നാമം, Garden beet, Common beet എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൃഷി ചെയ്തുവരുന്നു.
 • പാലക്. ഉത്തരേന്ത്യൻ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തിൽ പെടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്.
പ്രധാന ലേഖനം: പാലക്

പാലംക്യശാഖ
 
Beta vulgaris subsp. vulgaris
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
B. vulgaris
Binomial name
Beta vulgaris


 • വളശച്ചീര (ഉപോദകാ) Basella alba(വെളുപ്പ്), B. rubra(ചുവപ്പ്), B. lucida(ക്ഷുദ്ര ഉപേദകാ), B. cordifolia (വനജ‌ഉപേദകാ) എന്ന് ശാസ്ത്രനാമങ്ങൾ. ഇവ കൂടാതെ മൂലപോതികാ എന്നൊരു തരവും ദുർലഭമായി കാണുന്നു. Indian spinach, Malabar night shade എന്ന ആംഗലേയ നാമങ്ങൾ.

വളശച്ചീര
 
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
B. alba
Binomial name
Basella alba
 • കളംബീ എന്ന പേരിലറിയപ്പെടുന്ന വലിയ വളശച്ചീരയ്ക്ക് Ipomia aquatica എന്ന് ശാസ്ത്രനാമം.
 • കാട്ടുവളശച്ചീര Briophyllum calcinum എന്നൊരു ഇനത്തെപ്പറ്റിയും അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
 • നീർച്ചീര (ചുച്ചു, ചഞ്ചു) Corchorus acutangularis എന്ന് ശാസ്ത്രനാമം. സാധാ‍രണം, ചെറിയത്, വലിയത് എന്ന് മൂന്നു തരമുണ്ട്.
 • മധുരച്ചീര (മാർഷം, മാരിഷം) Amaranthus oleraceus, A. tricolor, വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.

മധുരച്ചീരAmaranthus tricolor
 
മധുരച്ചീര
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
A. tricolor
Binomial name
Amaranthus tricolor


 • തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം) Amaranthus gangeticus, Country green.

തോട്ടച്ചീര
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Binomial name
Amaranthus gangeticus
 • ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ) Portulaca oleracea, Common Indian parselane. ഉപ്പുചീര വലുതെന്നും(ബൃഹല്ലോണി, രാജഘോളികാ) ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.

ഉപ്പുചീര
 
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
P. oleracea
Binomial name
Portulaca oleracea
L.

രോഗങ്ങൾതിരുത്തുക

ചുവന്ന ചീരയിൽ കാണപ്പെടുന്ന പ്രധാന രോഗമാണ്‌ ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടാകുന്നു. ക്രമേണ ഇലകൾ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തിൽ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാൽ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാൽ രണ്ടിനങ്ങളും ഇടകലർത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന്‌ ഉപകരിക്കും. കഴിവതും ചെടികൾ നനയ്ക്കുന്നത് മൺ|പരപ്പിലൂടെ ആയാൽ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിർത്തുന്നതിന്‌ ഉപകരിക്കും. ഡൈത്തേൺ എം-45 എന്ന രാസകീടനാശിനി വെള്ളത്തിൽ കലക്കി ചെടി മുഴുവൻ നനയത്തക്കവിധം തളിക്കുകയും; പാൽകായം സോഡാപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ വെള്ളത്തിൽ കലക്കി ഉപയോഗിക്കുകയുമാവാം. [1]

കീടങ്ങൾ നിയന്ത്രണങ്ങൾതിരുത്തുക

ഇലചുരുട്ടിപ്പുഴുക്കൾതിരുത്തുക

സാറ ബസാലിസ്, ഹൈമെനിയ റിക്കർവാലിസ്.

ലക്ഷണങ്ങൾ

 • പുഴുക്കൾ ഇലകൾ ഒരുമിച്ചു ചേർത്ത് കൂടുണ്ടാക്കി അതിനുള്ളിൽ ഇരുന്ന് കാർന്നു തിന്നുന്നു.
 • ഇല ചുരുണ്ട് വളർച്ച മുരടിക്കുന്നു.
 • മഴക്കാറുള്ളപ്പോൾ അക്രമണം രൂക്ഷമാകുന്നു.

നിയന്ത്രണം

 • ഇലക്കൂടുകൾ തുടർച്ചയായി മുറിച്ചുമാറ്റി പുഴുക്കളെ നശിപ്പിക്കുക.
 • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം (2%) അല്ലെങ്കിൽ വേപ്പധിഷ്ഠിത കീടനാശിനികൾ 4-5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ രണ്ടാഴ്ച്ചയിലൊരിക്കൽ വിളവെടുപ്പിന് ശേഷം തളിച്ചു കൊടുക്കുക.

തണ്ടുതുരപ്പൻതിരുത്തുക

ഹൈപ്പോലിക്സസ് ട്രങ്കേറ്റുലസ്.

ലക്ഷണങ്ങൾ

 • ചെറിയ പുഴുക്കൾ ഇളംതണ്ടുകൾ തുരന്ന് തിന്നുന്നു.
 • തണ്ടുകൾ നെടുകെ പിളരുന്നു.ചെടി ഉണങ്ങി നശിക്കുന്നു.
 • വണ്ടുകൾ , തണ്ട് ,ഇല എന്നിവ വൃത്താകൃതിയിൽ തിന്നു തീർക്കുന്നു.

നിയന്ത്രണം

 • കളകൾ നിയന്ത്രിക്കുക.
 • കീടബാധയേറ്റ ചെടികൾ വണ്ടുകളോടും പുഴുക്കളോടും കൂടി പറിച്ച് നശിപ്പിക്കുക.
 • മാലത്തിയോൺ 1 മില്ലി 1 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കുക ( 15-20 ദിവസത്തിനു ശേഷം മാത്രം വിളവെടുപ്പ് നടത്തുക.

ഉപയോഗങ്ങൾതിരുത്തുക

 • ഇലക്കറി
 • ചീരയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അതിനാൽ വിളർച്ച കുറയാൻ സഹായിക്കും

പോഷകമൂല്യംതിരുത്തുക

ചീര, പാകം ചെയ്യാതെ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   100 kJ
അന്നജം     3.6 g
- പഞ്ചസാരകൾ  0.4 g
- ഭക്ഷ്യനാരുകൾ  2.2 g  
Fat0.4 g
പ്രോട്ടീൻ 2.9 g
ജീവകം എ equiv.  469 μg 52%
- β-കരോട്ടീ‍ൻ  5626 μg 52%
Folate (ജീവകം B9)  194 μg 49%
ജീവകം സി  28 mg47%
ജീവകം ഇ  2 mg13%
ജീവകം കെ  483 μg460%
കാൽസ്യം  99 mg10%
ഇരുമ്പ്  2.7 mg22%
Percentages are relative to US
recommendations for adults.
Source: USDA Nutrient database


സങ്കരയിനം ചീരകൾതിരുത്തുക

 • അരുൺ
 • മോഹിനി
 • രേണുശ്രീ
 • കൃഷ്ണശ്രീ

കുറിപ്പുകൾതിരുത്തുക

ആമാശയത്തിലെ കൃമിശല്യത്തിനുപയോഗിക്കാവുന്ന Oleum chinopodii എന്ന അൽക്കലോയിഡ് ചീരയിൽ നിന്ന് വേർതിരിച്ചതാണ്.

ചിത്രശാലതിരുത്തുക


അവലംബംതിരുത്തുക

 1. കർഷകശ്രീ മാസിക. സെപ്റ്റംബർ 2009. പുറം 30

https://www.krishipadam.com/cheera/

 • അഷ്ടാംഗഹൃദയം (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
"https://ml.wikipedia.org/w/index.php?title=ചീര&oldid=3252431" എന്ന താളിൽനിന്ന് ശേഖരിച്ചത്