1983-ൽ തരംഗിണി സ്റ്റുഡിയോ, കാസറ്റ് രൂപത്തിൽ പുറത്തിറക്കിയ കുട്ടികൾക്കുള്ള പാട്ടുകളുടെ സമാഹാരമാണ് Children's Songs (കുട്ടികളുടെ പാട്ടുകൾ). ആലപ്പി രംഗനാഥിൻ്റെ സംഗീതസംവിധാനത്തിൽ ബിച്ചു തിരുമല രചിച്ച ഈ സമാഹാരത്തിലെ പാട്ടുകൾ പാടിയിരിക്കുന്നത് യേശുദാസ്, ചിത്ര, ഗീതു എന്നിവരാണ്. ഓരോ പാട്ടുകളും കുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടിക്കഥകളുടെ ഗാനാവിഷ്കാരമാണ്. യേശുദാസിൻ്റെ ശബ്ദത്തിൽത്തന്നെയുള്ള ആമുഖത്തോടെയാണ് ഓരോ പാട്ടുകളും ആരംഭിക്കുന്നത്.

ചിൽഡ്രൻസ് സോങ്സ്
Studio album by ആലപ്പി രംഗനാഥ്, ബിച്ചു തിരുമല
Released1983
Recorded1983, തരംഗിണി
Genreകുട്ടികൾക്കുള്ള സംഗീതം
Languageമലയാളം
Producerതരംഗിണി


പാട്ടുകൾ തിരുത്തുക

സൈഡ് എ

ട്രാക്ക് പാട്ട് പാടിയവർ കഥ
1 പാത്തുപതുങ്ങി യേശുദാസ്, ചിത്ര ആമയും മുയലും
2 കാറ്റത്തും വെയിലത്തും യേശുദാസ്
3 പണ്ടൊരുപുഴയരികിൽ യേശുദാസ്, ചിത്ര
4 ഒരിടത്തൊരുനാൾ യേശുദാസ്
5 പണ്ടുപണ്ടൊരു കൊക്ക് യേശുദാസ്, ചിത്ര, ഗീതു
6 എലിക്കൂട്ടം യേശുദാസ്

സൈഡ് ബി

ട്രാക്ക് പാട്ട് പാടിയവർ കഥ
1 ഏഴുനിലമാളിക യേശുദാസ്, ചിത്ര
2 കോടക്കാറ്റൂഞ്ഞാലാടും കായൽത്തീരം യേശുദാസ്
3 കൊടിയ വേനൽക്കാലം യേശുദാസ്, ചിത്ര
4 മീനമാസത്തിലെ ചിത്ര
5 താറാവ് താറാവ് പുള്ളിത്താറാവ് യേശുദാസ്, ചിത്ര, ഗീതു പൊൻമുട്ടയിടുന്ന താറാവ്
6 കരടിമട യേശുദാസ്

രണ്ടാം ഭാഗം തിരുത്തുക

1989-ൽ ചിൽഡ്രൻ സോങ്സിൻ്റെ രണ്ടാം ഭാഗവും തരംഗിണി പുറത്തിറക്കിയിരുന്നു. ഈ ഭാഗത്തിലെ പാട്ടുകൾ യേശുദാസും പി. സുശീലയുമാണ് പാടിയിരിക്കുന്നത്.

വെബ് കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിൽഡ്രൻസ്_സോങ്സ്&oldid=3265620" എന്ന താളിൽനിന്ന് ശേഖരിച്ചത്