ഇഹ്സാൻ
ഇസ്ലാമിക വിശ്വാസത്തിലെ ഹൃദയ ശുദ്ധീകരണ പ്രക്രിയ ഉൾക്കൊള്ളുന്ന വ്യവഹാരത്തിനുള്ള പേരാണ് ഇഹ്‌സാൻ (അറബി: إحسان ʾiḥsān, also romanized ehsan) എന്ന് പറയപ്പെടുന്നത്[1]. പൂർണ്ണത, മനോഹരമാക്കൽ എന്നൊക്കെയാണ് അറബി ഭാഷയിൽ ഇഹ്സാൻ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മനസ്സിലെ വിശ്വാസത്തെ കർമ്മം കൊണ്ട് പ്രതിഫലിപ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികശബ്ദമായ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്[2]. സമ്പൂർണ്ണസമർപ്പണം, അഥവാ നീ അല്ലാഹുവെ കണ്ടുകൊണ്ടിരിക്കുന്നു എന്ന ബോധ്യത്തോടെ അല്ലാഹുവെ ആരാധിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്യുക എന്ന് ഇഹ്സാൻ വിവക്ഷിക്കപ്പെടുന്നു[3][4].
അവലംബം
തിരുത്തുക- ↑ https://www.oxfordreference.com/view/10.1093/oi/authority.20110803095957296
- ↑ Maqsood, Ruqaiyyah Waris (September 15, 1994). Teach Yourself Islam. Teach Yourself World Faiths. Teach Yourself. p. 41. ISBN 978-0-340-60901-9.
- ↑ Mahmoud M. Ayoub, Islam: Faith and History, pp. 68–69
- ↑ "الكتب - جامع العلوم والحكم - الحديث السابع عشر إن الله كتب الإحسان على كل شيء- الجزء رقم1". 2017-08-22. Archived from the original on 2017-08-22. Retrieved 2020-04-22.