ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ
നോവൽ, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ. നോവൽ, മൊഹബത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെ ചിത്രത്തിന്റെ സംവിധാനവും നിർവഹിക്കുന്നു.എസ്.എൽ പുരം ജയസൂര്യ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ന്യൂജനറേഷന്റെ രസകരമായ നാട്ടുവിശേഷങ്ങളാണ് പറയുന്നത്. [1]
ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ | |
---|---|
[[file:|frameless|alt=Chila NewGen Visheshangal Movie Still Photo|]] | |
സംവിധാനം | ഈസ്റ്റ് കോസ്റ്റ് വിജയൻ |
നിർമ്മാണം | ഈസ്റ്റ് കോസ്റ്റ് വിജയൻ |
രചന | എസ്.എൽ പുരം ജയസൂര്യ |
അഭിനേതാക്കൾ | അരുൺ പ്രഭാകർ സുരാജ് വെഞ്ഞാറമൂട് ഹരീഷ് കണാരൻ നെടുമുടി വേണു ശിവകാമി സോനു വിഷ്ണുപ്രിയ ദിനേശ് പണിക്കർ വിനയ് വിജയൻ നോബി ബിജുക്കുട്ടൻ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | സന്തോഷ് വർമ |
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ഈസ്റ്റ് കോസ്റ്റ് |
വിതരണം | ഈസ്റ്റ് കോസ്റ്റ് റീൽ & റിയൽ എന്റർടെയിൻമെന്റ്സ് |
റിലീസിങ് തീയതി | ജൂലൈ 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സംഗീതം
തിരുത്തുകഎം. ജയചന്ദ്രൻ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് യേശുദാസ്, ശങ്കർ മഹാദേവൻ, പി. ജയചന്ദ്രൻ, ശ്രേയാ ഘോഷാൽ എന്നിവരാണ്.
അവലംബം
തിരുത്തുക- ↑ "ന്യൂജെൻ നാട്ടുവിശേഷങ്ങളുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ". Kerala Kaumudi Online. Kerala Kaumudi.