വീഡിയോ ആൽബങ്ങൾ, മാപ്പിളപ്പാട്ട്, ഭക്തിഗാനങ്ങൾ തുടങ്ങിയ ചലച്ചിത്രേതര ഗാനങ്ങളുടെ സംവിധായകൻ, രചയിതാവ്, നിർമ്മാതാവ് എന്നിവയിലൂടെ പരിചതനായ ഒരു കേരളീയ കലാകാരനും പ്രവാസി വ്യാപാര സംരംഭകനുമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ എന്നറിയപ്പെടുന്ന കരിക്കാട്ടിൽ വാസുദേവൻപിള്ള സുരേന്ദ്രൻപിള്ള. വിജയന്റെ ,ആദ്യമായ്, ഓർമ്മക്കായ്, നിനക്കായ്, ഒരിക്കൽ നീ പറഞ്ഞു, സ്വന്തം, ഇനിയെന്നും, മിദാദ്, ജദീദ്, എന്നീ വീഡിയോ ആൽബങ്ങൾ പ്രശസ്തമാണ്‌. നോവൽ എന്ന മലയാളചിത്രത്തിന്റെ നിർമ്മാണവും സം‌വിധാനവും നിർ‌വഹിച്ചു. നാട്ടിലും ഗൾഫ് രാജ്യങ്ങളിലും നിരവധി സ്റ്റേജ് ഷോകൾ നിർമ്മിക്കുകയും സം‌വിധാനം ചെയ്യുകയും ചെയ്തു.

East Coast Vijayan
ജന്മനാമംKarikkattil Vasudevan Pillai Surendran Pillai [1]
പുറമേ അറിയപ്പെടുന്നK. V. S. Pillai
ഉത്ഭവംMalamel, Kollam, Kerala
തൊഴിൽ(കൾ)Poet, Lyricist, Producer, Director
വെബ്സൈറ്റ്www.eastcoastvijayan.in

ജീവിതരേഖ

തിരുത്തുക

കരിക്കാട്ടിൽ വാസുദേവൻ പിള്ളയുടേയും ദേവകിയമ്മയുടേയും മകനായി 1955ൽ കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത മലമേലിൽ ജനനം. അഞ്ചലിലെ സെന്റ് ജോൺസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദമെടുത്ത വിജയൻ, അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള സ്റ്റോക്ക് വേരിഫിക്കേഷൻ ടീമിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ദുബായിലുള്ള സഹോദരന്റെ ബിസിനസ്സിൽ സഹായിയായി പ്രവർത്തിച്ചെങ്കിലും വൈകാതെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങി. യു.എ.ഇ.യുടെ കിഴക്കൻ തീരപ്രദേശമായ കൊർഫുക്കാനിൽ ഈസ്റ്റ് കോസ്റ്റ് റെന്റ് എ കാർ എന്ന സ്ഥാപനാത്തിനു 1984 തുടക്കം കുറിച്ചുകൊണ്ടാണ് വിജയൻ വ്യാപാരരംഗത്തേക്ക് പ്രവേശിക്കുന്നത്. തന്റെ ഔദ്യോഗിക നാമമായ കെ.വി.എസ്. പിള്ള എന്ന നാമത്തെ മറികടന്നുകൊണ്ട് ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന നാമം ഇതിലൂടെ പ്രചാരംസിദ്ധിക്കുകയായിരുന്നു. പിന്നീട് ഈ സ്ഥാപനത്തിന്റെ നിരവധി ശാഖകൾ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. 1997 ൽ ഈസ്റ്റ്കോസ്റ്റ് വീഡിയോ എന്റർറ്റൈൻമെന്റ് എന്ന സ്ഥാപനം തുടങ്ങി. ഇതുവഴി നിരവധി ആൽബങ്ങൾ അദ്ദേഹം നിർമ്മിച്ചു.[2]

  1. "East Coast Vijayan | profile". Eastcoastvijayan.in. Archived from the original on 2012-05-14. Retrieved 2011-11-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-10. Retrieved 2010-11-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഈസ്റ്റ്_കോസ്റ്റ്_വിജയൻ&oldid=3625437" എന്ന താളിൽനിന്ന് ശേഖരിച്ചത്