ചില്ല്(ചലച്ചിത്രം)
- This article is about the cinema. See Chillaksharam (ചില്ലക്ഷരം).
ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചില്ല്.[1] റോണി വിൻസന്റ്, ശാന്തി കൃഷ്ണ, വേണു നാഗവള്ളി, സുകുമാരി, ജഗതി ശ്രീകുമാർ, അടൂർ ഭാസി, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. [2][3][4] ഈ ചിത്രത്തിൽ ഓ.എൻ വി കാവാലം,ഇടശ്ശേരി എന്നിവർ ഗാനങ്ങൾ എഴുതി എം.ബി. ശ്രീനിവാസൻഈണം നൽകി. i.[5][6]
Chillu | |
---|---|
സംവിധാനം | Lenin Rajendran |
രചന | Lenin Rajendran |
തിരക്കഥ | Lenin Rajendran |
അഭിനേതാക്കൾ | Rony Vincent Shanthi Krishna Venu Nagavally Sukumari Jagathy Sreekumar Adoor Bhasi Nedumudi Venu |
സംഗീതം | MB Sreenivasan |
ഛായാഗ്രഹണം | Vipin Das |
ചിത്രസംയോജനം | Ravi |
സ്റ്റുഡിയോ | Hayyath Movies |
വിതരണം | Hayyath Movies |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കഥാസാരംതിരുത്തുക
ആനി (ശാന്തി കൃഷ്ണ) തന്റെ സഹപാഠിയായ മനുവുമായി പ്രണയത്തിലാണ്. രഹസ്യ സ്വഭാവമുള്ള കഥാപാത്രമാണ് മനു. ഇരുവരും പരസ്പരം കലഹിക്കുന്നുണ്ടെങ്കിലും അവർ ഉടൻ വീണ്ടും ഒന്നിക്കുന്നു. മനുവിനെ ശല്യപ്പെടുത്തുന്ന അനന്തുവുമായി (വേണു നാഗവള്ളി) ആനി അടുത്ത ബന്ധം പുലർത്തുന്നു. ഇത് അനന്തുവിനെ അസ്വസ്ഥനാക്കുന്നു. പിന്നീട് ആനി ഒരു ഡോക്ടറെ സന്ദർശിക്കുന്നു, ഇത് ആനി ഗർഭിണിയാണെന്ന് മനുവിൽ സംശയം ജനിപ്പിക്കുന്നു. പിന്നീട് മനുവും ആനിയും വേർപിരിയുന്നു. ലാലി എന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ മനു ആഗ്രഹിക്കുന്നു. ആനി വിവാഹത്തിൽ പങ്കെടുക്കുകയും വിവാഹശേഷം കരയുകയും ചെയ്യുന്നു. ആദ്യ രാത്രി മനു തന്റെ തെറ്റ് മനസിലാക്കി ആനിയെ കാണാൻ പോകുന്നു.
അഭിനേതാക്കൾതിരുത്തുക
- ശാന്തി കൃഷ്ണ ആനി
- വേണു നാഗവള്ളി അനന്തൂ
- സുകുമാരി
- ജഗതി ശ്രീകുമാർ
- അടൂർ ഭാസി
- നെടുമുടി വേണു ജോസുകുട്ടി
- ജലജ അനന്തുവിന്റെ കാമുകി
- കനകലത വേലക്കാരി
- അനിത
- റോണി വിൻസന്റ് മനു ജോർജ്ജ്
ശബ്ദട്രാക്ക്തിരുത്തുക
ഗാനങ്ങൾ :ഓ.എൻ വി
കാവാലം
ഇടശ്ശേരി
ഈണം :എം.ബി. ശ്രീനിവാസൻ[7]
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ചൈത്രം ചായം ചാലിച്ചു | കെ ജെ യേശുദാസ് | ഒ എൻ വി | |
2 | മണ്ണ് | വേണു നാഗവള്ളി | കെ അയ്യപ്പപണിക്കർ | |
3 | ഒരു വട്ടം കൂടിയെൻ | കെ ജെ യേശുദാസ് | ഒ എൻ വി | |
4 | ഒരു വട്ടം കൂടിയെൻ | എസ് ജാനകി | ഒ എൻ വി | |
5 | പോക്കുവെയിൽ പൊന്നുരുകി | കെ ജെ യേശുദാസ് | ഒ എൻ വി | |
6 | പൂതപ്പാട്ട് | ബാലചന്ദ്രൻ ചുള്ളിക്കാട് | ഇടശ്ശേരി ഗോവിന്ദൻ നായർ |
അവലംബംതിരുത്തുക
- ↑ "ചില്ല്(1982)". www.m3db.com. ശേഖരിച്ചത് 2018-11-16.
- ↑ "Chillu". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
- ↑ "Chillu". malayalasangeetham.info. ശേഖരിച്ചത് 2014-10-16.
- ↑ "Chillu". spicyonion.com. ശേഖരിച്ചത് 2014-10-16.
- ↑ "ചില്ല്(1982)". malayalasangeetham.info. ശേഖരിച്ചത് 2018-10-16.
- ↑ "ചില്ല്(1982)". spicyonion.com. ശേഖരിച്ചത് 2018-10-16.
- ↑ "ചില്ല്(1982)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഡിസംബർ 2018.