ചിറയിൻകീഴ് നിയമസഭാമണ്ഡലം
കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചിറയിൻകീഴ് നിയമസഭാമണ്ഡലം. ഈ നിയമസഭാമണ്ഡലത്തിൽ ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു.
129 ചിറയിൻകീഴ് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 199492 (2021) |
നിലവിലെ അംഗം | വി. ശശി |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
2011 മുതൽ സി.പി.ഐ യുടെ വി. ശശിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
പട്ടിക ജാതി സംവരണ മണ്ഡലമാണ് ചിറയിൻകീഴ്.
പ്രതിനിധികൾ
തിരുത്തുകതിരഞ്ഞെടുപ്പു ഫലങ്ങൾ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
2021 [1] | 199492 | 138380 | വി. ശശി, സി.പി.ഐ., എൽ.ഡി.എഫ്. | 62634 | ബി.എസ്. അനൂപ്, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 48617 |
2016 [2] | 197079 | 146143 | വി. ശശി, സി.പി.ഐ., എൽ.ഡി.എഫ്. | 64692 | കെ.എസ്. അജിത് കുമാർ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 50370 |
2011[3] | 169784 | 112603 | വി. ശശി, സി.പി.ഐ., എൽ.ഡി.എഫ്. | 59601 | കെ. വിദ്യാധരൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 47376 |