മംഗലപുരം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മംഗലപുരം .[1] കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

മംഗലപുരം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°38′1″N 76°50′37″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾചെമ്പകമംഗലം, കൈലാത്തുകോണം, പുന്നൈക്കുന്നം, പൊയ്കയിൽ, പാട്ടം, കുടവൂർ, മുരിങ്ങമൺ, മംഗലപുരം, കാരമൂട്, തോന്നയ്ക്കൽ, വരിക്കമുക്ക്, ഇടവിളാകം, കോഴിമട, മുരുക്കുംപുഴ, മുല്ലശ്ശേരി, മുണ്ടയ്ക്കൽ, വാലികോണം, വെയിലൂർ, കോട്ടറക്കരി, ശാസ്തവട്ടം
ജനസംഖ്യ
ജനസംഖ്യ32,919 (2001) Edit this on Wikidata
പുരുഷന്മാർ• 15,842 (2001) Edit this on Wikidata
സ്ത്രീകൾ• 17,077 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.28 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221765
LSG• G010703
SEC• G01029
Map

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

തിരുത്തുക

ശ്രീനാരായണ ധർമ്മപരിപാലനയോഗവും പുലയർ മഹാസഭയും ഈ പഞ്ചായത്തിലെ സാമൂഹ്യ അനാചാരങ്ങൾക്കെതിരെ സ്വന്തം ജനവിഭാഗങ്ങളെ സമരസജ്ജമാക്കി. മുരുക്കുംപ്പുഴയിലെ എസ്സെൻവി ഗ്രന്ഥാലയം, കുമാരനാശാൻ മുൻകൈയെടുത്ത് സ്ഥാപിച്ച ആദ്യത്തെ ഇംഗ്ളീഷ് വിദ്യാലയം, മണിയം വിളാകം പ്രാഥമിക വിദ്യാലയം എന്നിവ ഈ നാടിന്റെ വികാസ പരിണാമങ്ങളിൽ വളരെയേറെ പങ്കുവഹിച്ചു. മഹാകവി കുമാരനാശന്റെ സ്മാരകം ഈ പഞ്ചായത്തിൽ തോന്നയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

വാണിജ്യ-ഗതാഗത പ്രാധാന്യം

തിരുത്തുക

എൻ.എച്ച്. 47 ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. സതേൺ റയിൽവേയുടെ കീഴിലുള്ള മുരുക്കംപുഴ റെയിൽവേ സ്റേഷൻ മംഗലപുരം പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ്. 2 കിലോമീറ്റർ ദൂരം പഞ്ചായത്തിലൂടെ റെയിൽവേ ലൈൻ കടന്നു പോകുന്നുണ്ട്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

1961-ൽ ആണ് മംഗലപുരം പഞ്ചായത്ത് നിലവിൽ വന്നത്. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഭരണസമിതിയുടെ പ്രസിഡന്റ് ബാലകൃഷ്ണൻ ആയിരുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിവ് പ്രദേശങ്ങൾ, താഴ്വരകൾ, തീരസമതലം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ചരൽ കലർന്ന മണ്ണ്, ചെമ്മണ്ണ്, പശിമരാശി മണ്ണ്, മണൽ എന്നിവയാണ് പ്രധാന മൺതരങ്ങൾ.

ജലപ്രകൃതി

തിരുത്തുക

തോടുകൾ, ഉറവകൾ, കിണറുകൾ, കുളങ്ങൾ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ

തിരുത്തുക

മുല്ലശ്ശേരി ശ്രീകൃഷ്ണക്ഷേത്രം, കോഴിമട ശ്രീധർമശാസ്താക്ഷേത്രം,വാലികോണം ശ്രീ ഭദ്രകാളി ക്ഷേത്രം,ഇടയാവണം ശ്രീഭഗവതി ക്ഷേത്രം,തുണ്ടിൽ ഭഗവതി ക്ഷേത്രം,ഇരട്ടക്കുളങ്ങര ശ്രീഭഗവതിക്ഷേത്രം, ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ ശ്രീ കാള കണ്ഠേശ്വര ക്ഷേത്രം, ചെമ്പക കുന്ന് ശ്രീകൃഷ്ണ ക്ഷേത്രം മുരുക്കംപുഴ ക്രിസ്ത്യൻ പള്ളി,പാണ്ണൂർ മുസ്ലിം ജമാഅത് പള്ളി, ,കുറക്കോട് മുസ്ളീംപള്ളി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.

ഗ്രാമപഞ്ചായത്ത് വാർഡുകൾ

തിരുത്തുക
  1. കൈലാത്തുകോണം
  2. ചെമ്പകമംഗലം
  3. പൊയ്കയിൽ
  4. പുന്നൈക്കുന്നം
  5. കുടവൂർ
  6. മുരിങ്ങമൺ
  7. പാട്ടം
  8. തോന്നയ്ക്കൽ
  9. മംഗലപുരം
  10. കാരമൂട്
  11. ഇടവിളാകം
  12. വരിക്കമുക്ക്
  13. മുരുക്കുംപുഴ
  14. കോഴിമട
  15. മുണ്ടയ്ക്കൽ
  16. വാലികോണം
  17. മുല്ലശ്ശേരി
  18. കോട്ടറക്കരി
  19. വെയിലൂർ
  20. ശാസ്തവട്ടം
  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (മംഗലപുരം ഗ്രാമപഞ്ചായത്ത്)