മുഖത്തുള്ള പ്രതേകിച്ച് വായയുടെ ഇരുവശവുമുള്ള പേശികൾ ചലിപ്പിച്ച് പ്രകടമാക്കുന്ന ഒരു ഭാവം ആണ്‌ ചിരി. കണ്ണുകൾക്ക് ചുറ്റിലുമായും ചിരി പ്രകടമാകും. മനുഷ്യരിൽ സന്തുഷ്ടി, സന്തോഷം, ആഹ്ലാദം എന്നിവ വ്യക്തമാക്കുന്ന ഒരു ഭാവപ്രകടനമാണ്‌ ചിരി, ചിലപ്പോൾ പരിഭ്രമവും ഇതു വഴി പ്രകടമാക്കുന്നു. ലോകത്തൊട്ടാകെ മനോവികാരങ്ങൾ പ്രകടിപ്പിക്കുവാൻ ചിരി ഉപയോഗിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ചിരി വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം സന്തോഷമാണ്‌. ഇതര മൃഗങ്ങളിൽ പല്ലുകൾ വെളിവാക്കുന്നത് ചിരി പോലെ തോന്നിക്കുമെങ്കിലും പലപ്പോഴും അത് ഒരു മുന്നറിയിപ്പായിരിക്കും, അല്ലെങ്കിൽ കീഴടങ്ങുന്നതിന്റെ ലക്ഷണവും. ചിമ്പാൻസികളിൽ ഇത് ഭയത്തിന്റെ ലക്ഷണമാകാം. ചിരികളെ കുറിച്ചുള്ള പഠനം ജീലോട്ടോളജി, സൈക്കോളജി, ഭാഷാശാസ്ത്രം തുടങ്ങിയവയുടെ ഭാഗമാണ്‌.

ഒരു നേപ്പാളി സ്ത്രീ ചിരിക്കുന്നു.
Image not available.
Workers laughing in a clothing factory

ഗാലറി തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിരി&oldid=3137852" എന്ന താളിൽനിന്ന് ശേഖരിച്ചത്