പന്ത്
(Ball എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 മാർച്ച്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കളികൾക്കുപയോഗിക്കുന്ന ഗോളാകൃതിയിലുള്ളതോ അർദ്ധഗോളാകൃതിയിലുള്ളതോ ആയ വസ്തുവിനെയാണ് പന്ത് എന്ന് പറയുന്നത്. അകം പൊള്ളയായതും അകം കട്ടിയോടുകൂടിയതും വായു നിറച്ചതുമായ പന്തുകൾ നിലവിലുണ്ട്. പന്തുകൾ കൊണ്ടുള്ള കളികൾ ലോകപ്രശസ്തമാണ്. ഉദാഹരണം ഫുട്ബോൾ, ക്രിക്കറ്റ്.
അന്തരാഷ്ട്രകായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കളികളിൽ ഉപയോഗിക്കുന്ന ഏറ്റവും വലിയ പന്ത് ബാസ്ക്കറ്റ് ബോളും ഏറ്റവും ചെറിയത് ടേബിൾ ടെന്നീസ് ബോളുമാണ്[അവലംബം ആവശ്യമാണ്].
വിവിധതരം പന്തുകൾ
തിരുത്തുകവായു നിറച്ച പന്തുകൾ
തിരുത്തുകസാധാരണ വായു നിറച്ച പന്തുകൾ വലിയതും വലിപ്പത്തിനനുസരിച്ച് കനം കുറവുള്ളതുമാകുന്നു. വാൽവ് വഴി വായു അകത്തേക്ക് തള്ളി നിറയ്ക്കാവുന്ന തരത്തിലാണ് അത്തരം പന്തുകൾ നിർമ്മിക്കാറ്. അത്തരം പന്തുകൾക്ക് ബൗൺസിംഗിനുള്ള കഴിവ് വളരെ കൂടുതലാണ്.
- ഫുട്ബോൾ - പന്ത് കാല് കൊണ്ട് അടിച്ചുകളിക്കുന്നത്
- ബാസ്ക്കറ്റ് ബോൾ - പന്ത് ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാസ്ക്കറ്റിലിടുന്നത്
- വോളിബോൾ - കൈ കൊണ്ട് തട്ടി കളിക്കുന്നത്
- അമേരിക്കൻ ഫുട്ബോൾ
- റഗ്ബി
അകം പൊള്ളയായ പന്തുകൾ
തിരുത്തുക- ടേബിൾ ടെന്നിസ് ബോൾ
- ബോൾ ബാറ്റ്മിന്റൻ
- കുട്ടികൾക്കുള്ള പന്തുകൾ
അകം പൊള്ളയല്ലാത്ത പന്തുകൾ
തിരുത്തുകഅകം പൊള്ളയല്ലാത്ത പന്തുകൾ കൂടുതലും ചെറുതും കനം കൂടിയതുമാകുന്നു.
- കാൽപന്ത് കളി (നാടൻ) - തുണി പന്താണ് ഉപയഓഗിക്കുന്നത്. ഗോൾ പോസ്റ്റിന് പകരം എതിർ ടീമിന്റെ പിന്നിലെ വരയാണ് ഗോൾ ലൈൻ.
- ക്രിക്കറ്റ് ബോൾ
- ടെന്നീസ് ബോൾ
- ഗോൾഫ് ബോൾ
- ബേസ്ബോൾ
നാടൻ പന്തുകൾ
തിരുത്തുകനാടൻ കളികൾക്ക് ഉപയോഗിച്ചിരുന്ന പന്തുകൾ.
- ഓലപന്ത് - തെങ്ങിന്റെ ഓലകൊണ്ട് ഉണ്ടാക്കിയിരുന്ന പന്തുകൾ.
ചിത്രശാല
തിരുത്തുക-
കുട്ടികൾക്കുള്ള പന്തുകൾ
-
ഓലപന്ത്