ചിയോനോഡോക്സ ഫോർബെസി
ചെടിയുടെ ഇനം
വസന്തത്തിന്റെ തുടക്കത്തിൽ പൂവിടുന്ന തെക്ക് പടിഞ്ഞാറൻ തുർക്കിയിൽ നിന്നുള്ള ബൾബസ് വർഗ്ഗത്തിൽപ്പെട്ട ഒരു വാർഷികസസ്യമാണ് ഫോർബെസ് ഗ്ലോറി-ഓഫ്-ദ-സ്നോ എന്നുമറിയപ്പെടുന്ന ചിയോനോഡോക്സ ഫോർബെസി. ഒരിക്കൽ പൂവിട്ടതിനുശേഷം, അടുത്ത വസന്തകാലം വരെ അത് നിദ്രാവസ്ഥയിൽ കാണപ്പെടുന്നു.
ചിയോനോഡോക്സ ഫോർബെസി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Scilloideae |
Genus: | Chionodoxa |
Species: | C. forbesii
|
Binomial name | |
Chionodoxa forbesii |
ചിയോനോഡോക്സ ജനുസ്സിലെ എല്ലാ അംഗങ്ങളെയും പോലെ, കേസരങ്ങളുടെ അടിഭാഗം പരന്നതും പുഷ്പത്തിന്റെ മധ്യത്തിൽ കൂട്ടമായി ചേർന്നു കാണപ്പെടുന്നതുമാണ്. അനുബന്ധ ജനുസ്സായ സ്കില്ലയിൽ, കേസരങ്ങൾ പരന്നതോ കൂട്ടമായി കൂടി ചേർന്നോ കാണപ്പെടുന്നില്ല. [1] ചില സസ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇതിലെ വ്യത്യാസങ്ങൾ ഒരു പ്രത്യേക ജനുസ്സ് സൃഷ്ടിക്കാൻ പര്യാപ്തമല്ല. അതിനാൽ ഈ ഇനത്തെ സ്കില്ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ Mathew 1987, p. 25
- ↑ Dashwood & Mathew 2005, p. 5
ഗ്രന്ഥസൂചിക
തിരുത്തുക- Dashwood, Melanie; Mathew, Brian (2005), Hyacinthaceae – little blue bulbs (RHS Plant Trials and Awards, Bulletin Number 11), Royal Horticultural Society, archived from the original on 28 August 2015, retrieved 28 August 2015
{{citation}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - Mathew, Brian (1987), The Smaller Bulbs, London: B T Batsford, ISBN 978-0-7134-4922-8
- Mathew, Brian (2005), "Hardy Hyacinthaceae, Part 2: Scilla, Chionodoxa, xChionoscilla", The Plantsman (New Series), 4 (2): 110–21
Scilla forbesii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.