ചിയാങ് റായ് തായ്‌ലൻഡിൻ്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ചിയാങ് റായ് പ്രവിശ്യയിലെ മുവാങ് ചിയാങ് റായ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1262 CE-ൽ മാൻഗ്രായി രാജാവിൻ്റെ കാലത്താണ് ചിയാങ് റായ് നഗരം സ്ഥാപിതമായത്.

ചരിത്രം

തിരുത്തുക

1262 -ൽ മംഗ്രായി രാജാവ് സ്ഥാപിച്ച ഈ നഗരം മംഗ്രായി രാജവംശത്തിൻ്റെ തലസ്ഥാനമായി മാറി. 'ചിയാങ്' എന്ന വാക്കിൻ്റെ അർത്ഥം തായ് ഭാഷയിൽ 'നഗരം' എന്നാണ്, അതിനാൽ ചിയാങ് റായ് അർത്ഥമാക്കുന്നത് '(മാങ്) റായിയുടെ നഗരം' എന്നാണ്. തുടർന്ന്, ചിയാങ് റായ് ബർമ്മ കീഴടക്കുകയും നൂറുകണക്കിന് വർഷങ്ങളോളം ബർമീസ് ഭരണത്തിൻകീഴിൽ തുടരുകയും ചെയ്തു. 1786 വരെ ചിയാങ് റായി ചിയാങ് മായിയുടെ സാമന്ത ദേശമായിരുന്നില്ല. സിയാം (തായ്‌ലൻഡ്) 1899-ൽ ചിയാങ് മായ് പിടിച്ചടക്കിയതോടെ 1933-ൽ ചിയാങ് റായി തായ്‌ലൻഡിൻ്റെ പ്രവിശ്യയായി പ്രഖ്യാപിക്കപ്പെട്ടു.

1432-ൽ, മാൻഗ്രായി രാജവംശത്തിലെ (1402-1441) രാജാവായ സാം ഫാങ് കെയ്ൻ്റെ ഭരണകാലത്ത്, ചിയാങ് റായ് നഗരത്തിലെ വാട്ട് ഫ്രാ കെയോയിൽ ഒരു ഭൂകമ്പം ബുദ്ധ സ്തൂപം പിളർന്നപ്പോൾ ഏറ്റവും ആദരണീയമായ ബുദ്ധ പ്രതിമയായ ഫ്രാ കെയോ അല്ലെങ്കിൽ എമറാൾഡ് ബുദ്ധ പ്രതിമ ചിയാങ് റായിയിൽ കണ്ടെത്തി. മരതക രൂപം ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് അപ്പോൾ കണ്ടെത്തിയത്. കവർച്ചക്കാർ കൊള്ളയടിക്കുന്നതിന് തൊട്ടുമുമ്പ് "എമറാൾഡ് ബുദ്ധ" തിടുക്കത്തിൽ ചെളിയിൽ പൊതിഞ്ഞതാണ് കഥയുടെ മറ്റൊരു രൂപം. വർഷങ്ങൾക്ക് ശേഷം, ചെളിയിൽ പൊതിഞ്ഞു വിരൂപമായ കാണപ്പെട്ട ബുദ്ധ പ്രതിമയുടെ ഉള്ളിൽ യഥാർത്ഥത്തിൽ ഗംഭീരമായ ഒരു മരതക പ്രതിമയാണെന്ന് കണ്ടെത്തി. ഒരുപക്ഷേ മുകളിൽ സൂചിപ്പിച്ച ഭൂകമ്പം കളിമണ്ണിൻ്റെ ആവരണം പൊട്ടിപ്പോകാൻ കാരണമായതോടെ താഴെയുള്ള മരതകം വെളിപ്പെട്ടതാവാം. 1992-ൽ, നഗര സ്തംഭം വാട്ട് ക്ലാങ് വിയാംഗിൽ നിന്ന് വാട്ട് ഫ്രാ ദാറ്റ് ഡോയി ചോം തോങ്ങിലേക്ക് മാറ്റി, അവിടെ ഇത് നഗരത്തിൻ്റെ "നാഭി" അല്ലെങ്കിൽ ഓംഫാലോസ് എന്ന് അറിയപ്പെടുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

മെകോങ്ങിൻ്റെ കൈവഴിയായ കോക്ക് നദിയുടെ പരന്ന എക്കൽ സമതലത്തിൽ സ്ഥിതിചെയ്യുന്ന ചിയാങ് റായ് നഗരം വടക്ക് ഡെയ്ൻ ലാവോ പർവതനിരകൾക്കും തെക്ക് ഫി പാൻ നാം പർവതനിരകൾക്കും ഇടയിലാണ്. കോക്ക് നദി ചിയാങ് റായിയുടെ വടക്ക് വശത്ത് കൂടി ഒഴുകി, ബർമ്മയിൽ കിഴക്കോട്ട് താ ടൺ (ท่าตอม) പട്ടണത്തിലെത്തി അവിടെനിന്ന് വടക്കു കിഴക്കൻ ദിശയിൽ വളയുകയും നഗരത്തിന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്കുകിഴക്കായി മെകോങ് നദിയിൽ ലയിക്കുകയും ചെയ്യുന്നു. കോക്ക് നദിയുടെ കൈവഴിയായ ലാവോ നദി ചിയാങ് റായിയുടെ തെക്കുവശത്തുകൂടി ഒഴുകുന്നു.

നഗരത്തിൻ്റെ അതിർത്തിക്കുള്ളിൽ കോക്ക് നദിക്ക് കുറുകെ തെക്ക്-വടക്ക് ദിശയിലേയ്ക്കു നയിക്കുന്ന നാല് പാലങ്ങളുണ്ട്. ചിയാങ് റായ് പട്ടണത്തിന് ചുറ്റുമുള്ള ഭൂരിഭാഗം ഭൂപ്രദേശങ്ങളും പരന്നതോ ചെറു കുന്നുകളുള്ളതോ ആണ്.പടിഞ്ഞാറും വടക്ക്-പടിഞ്ഞാറൻ ദിശകളിൽ ഇതിന് വിരുദ്ധമായി ചുണ്ണാമ്പുകല്ലുകൾ പ്രകടമാണ്, അവയിൽ ചിലത് കുത്തനെ ദൃശ്യമാകുന്ന പാറക്കെട്ടുകളാണ്. ഈ പ്രദേശത്തെ ഭൂരിഭാഗം മലയോര ഗോത്രവർഗ്ഗക്കാരും അവരുടെ ഗ്രാമങ്ങളും സ്ഥിതിചെയ്യുന്ന ദിശ കൂടിയാണിത്.

ഈ നഗരം ബാങ്കോക്കിന് ഏകദേശം 860 കിലോമീറ്റർ (530 മൈൽ) വടക്കായും, ചിയാങ് മായിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (120 മൈൽ) വടക്ക്-കിഴക്കായും, മേ സായിക്ക്, ബർമീസ് അതിർത്തി എന്നിവയ്ക്ക് 62 കിലോമീറ്റർ (39 മൈൽ) തെക്കായും, ലാവോസിന് കുറുകെ മെകോംഗ് നദിയോരത്തെ ചിയാങ് സെയ്ൻ പട്ടണത്തിന് 60 കിലോമീറ്റർ (37 മൈൽ) തെക്ക്-പടിഞ്ഞാറായും; ഫയാവോ പട്ടണത്തിന് 90 കിലോമീറ്റർ (56 മൈൽ) വടക്കുമായാണ് സ്ഥിതിചെയ്യുന്നത്. തായ്‌ലൻഡ്, ലാവോസ്, മ്യാൻമർ അതിർത്തികളുടെ ത്രിബിന്ദുവായ ഗോൾഡൻ ട്രയാങ്കിൾ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ (34 മൈൽ) വടക്കുകിഴക്കാണ്.

കാലാവസ്ഥ

തിരുത്തുക

ചിയാങ് റായിയിൽ ഉഷ്ണമേഖലാ പ്രദേശത്തെ ഈർപ്പവും വരണ്ടതുമായ കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം Aw). ശീതകാലം സാമാന്യം വരണ്ടതും ചൂടുള്ളതുമാണ്. ഏപ്രിൽ വരെ താപനില ഉയരുന്ന ഇവിടുത്തെ ശരാശരി പ്രതിദിന പരമാവധി താപനില 34.5 °C (94.1 °F) ആണ്. ഏപ്രിൽ അവസാനം മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ സീസണിൽ കനത്ത മഴയും പകൽ സമയത്ത് കുറച്ച് തണുത്ത താപനിലയും ഉണ്ടാകുമെങ്കിലും രാത്രികൾ ചൂട് തുടരുന്നു. 1955 ലാണ് ആദ്യമായി മഞ്ഞ് രേഖപ്പെടുത്തുന്നത്.

Chiang Rai (1991–2020, extremes 1951-present) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 34.3
(93.7)
37.0
(98.6)
39.3
(102.7)
41.3
(106.3)
42.0
(107.6)
39.6
(103.3)
38.5
(101.3)
35.6
(96.1)
35.0
(95)
34.6
(94.3)
34.9
(94.8)
33.5
(92.3)
42.0
(107.6)
ശരാശരി കൂടിയ °C (°F) 28.6
(83.5)
31.3
(88.3)
33.7
(92.7)
34.7
(94.5)
33.5
(92.3)
32.5
(90.5)
31.3
(88.3)
30.9
(87.6)
31.4
(88.5)
30.9
(87.6)
29.6
(85.3)
27.8
(82)
31.35
(88.43)
പ്രതിദിന മാധ്യം °C (°F) 20.2
(68.4)
21.9
(71.4)
24.8
(76.6)
27.2
(81)
27.5
(81.5)
27.5
(81.5)
26.9
(80.4)
26.6
(79.9)
26.5
(79.7)
25.4
(77.7)
22.9
(73.2)
20.2
(68.4)
24.8
(76.64)
ശരാശരി താഴ്ന്ന °C (°F) 13.8
(56.8)
14.5
(58.1)
17.5
(63.5)
21.1
(70)
23.0
(73.4)
24.0
(75.2)
23.9
(75)
23.7
(74.7)
23.1
(73.6)
21.5
(70.7)
17.9
(64.2)
14.7
(58.5)
19.89
(67.81)
താഴ്ന്ന റെക്കോർഡ് °C (°F) 1.5
(34.7)
6.5
(43.7)
7.6
(45.7)
14.7
(58.5)
17.1
(62.8)
20.6
(69.1)
20.6
(69.1)
20.7
(69.3)
17.0
(62.6)
12.7
(54.9)
5.0
(41)
1.5
(34.7)
1.5
(34.7)
മഴ/മഞ്ഞ് mm (inches) 16.5
(0.65)
12.7
(0.5)
34.5
(1.358)
92.6
(3.646)
226.5
(8.917)
186.2
(7.331)
317.6
(12.504)
372.9
(14.681)
275.1
(10.831)
123.5
(4.862)
44.8
(1.764)
20.6
(0.811)
1,723.4
(67.85)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) 1.5 1.2 2.9 7.9 14.5 14.6 19.6 20.5 14.7 8.3 3.5 1.9 111.1
% ആർദ്രത 74.4 67.2 64.2 67.2 74.7 78.8 82.1 84.1 82.9 80.9 78.2 76.5 75.9
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 248.6 242.7 243.7 245.8 216.2 158.9 123.2 126.0 163.3 197.8 224.4 222.2 2,412.6
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 8.8 9.1 9.5 9.3 6.4 5.3 3.9 3.8 4.8 6.4 8.3 8.1 7.0
Source #1: World Meteorological Organization,[1] (extremes)[2]
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (mean daily sun 1981–2010)[3]
  1. "World Meteorological Organization Climate Normals for 1991–2020". World Meteorological Organization. Retrieved 2 August 2023.
  2. "Climatological Data for the Period 1981–2010". Thai Meteorological Department. Retrieved 4 August 2016.
  3. "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in തായ്). Office of Water Management and Hydrology, Royal Irrigation Department. p. 11. Retrieved 31 July 2016.
"https://ml.wikipedia.org/w/index.php?title=ചിയാങ്_റായ്_നഗരം&oldid=4139749" എന്ന താളിൽനിന്ന് ശേഖരിച്ചത്