ചിന്നു ചാന്ദ്നി
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് ചിന്നു ചാന്ദ്നി നായർ[1]. 2019-ൽ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചതോടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്[2].
ചലച്ചിത്രരംഗത്ത്
തിരുത്തുകഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെയാണ് ചിന്നു ചാന്ദ്നി അരങ്ങേറ്റം നടത്തിയത്. തുടർന്ന് 2017-ൽ കപ്പൂച്ചിനോ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച്, വിനയ് ഫോർട്ട് നായകനായ തമാശ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. 2021-ൽ പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.
വ്യക്തിജീവിതം
തിരുത്തുകതിരുവനന്തപുരം സ്വദേശിയായ ചിന്നു, തന്റെ പിതാവിന്റെ ജോലിസ്ഥലമായ ടാൻസാനിയയിലാണ് വളർന്നത്[3]. ഹൈസ്കൂൾ കാലഘട്ടത്തിൽ തിരികെ നാട്ടിലെത്തി. തീയറ്റർ ആർട്ട്സിൽ എംഫിൽലും ചെയ്‌തു. മുംബൈയിൽ താമസിക്കുന്നു.
അവലംബം
തിരുത്തുക- ↑ https://www.filmibeat.com/celebs/chinnu-chandni-nair/biography.html
- ↑ https://malayalam.indianexpress.com/entertainment/thamasha-actor-chinnu-chandni-interview-270499/
- ↑ https://www.thehindu.com/entertainment/movies/chinnu-chandni-speaks-about-her-adorable-namesake-in-thamaasha-who-has-been-breaking-many-a-stereotype/article28098240.ece