ചിത്താരി ഹംസ മുസ്ലിയാർ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ.പി വിഭാഗം) ട്രഷററും കേരള മുസ്ലിം ജമാഅത്ത് ഉപദേശക സമിതി അംഗവുമായിരുന്നു. കൻസുൽ ഉലമ ചിത്താരി കെ.പി. ഹംസ മുസ്‌ലിയാർ അറബിയിൽ ശൈഖ് ഹംസ അഹ്മദ്(شيخ حمزة أحمد) എന്നും വിളിക്കപ്പെടുന്നു. കണ്ണൂർ ജില്ലയിലെ പട്ടുവത്തായിരുന്നു ജനനം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ് സ്ഥാപകൻ. പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ ചിത്താരി ഉസ്താദ് അറിയപ്പെട്ടിരുന്നു.
ചിത്താരി കെ.പി. ഹംസ മുസ്‌ലിയാർ | |
---|---|
പൂർണ്ണ നാമം | ചിത്താരി ഹംസ മുസ്ലിയാർ |
ജനനം | പട്ടുവം, കണ്ണൂർ ജില്ല |
മരണം | 2018 ഒക്ടോബർ 24 ഏഴാം മെൈൽ, തളിപ്പറമ്പ |
കാലഘട്ടം | ആധുനിക യുഗം |
Madh'hab | ഷാഫി |
പ്രസ്ഥാനം | അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ |
ഗുരു |
|
പുരസ്കാരങ്ങൾ | സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് |
പ്രധാന താല്പര്യങ്ങൾ | വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനം |
ശ്രദ്ധേയമായ ആശയങ്ങൾ | *അൽ മഖർ
|
സ്വാധീനിച്ചവർ
| |
വെബ്സൈറ്റ് | വെബ്സൈറ്റ് |
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി. വിഭാഗം), കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകിയിരുന്നു. രണ്ടര പതിറ്റാണ്ടോളം കണ്ണൂർ ജില്ലാ സംയുക്ത ഖാളിയായിപ്രവർത്തിച്ചിരുന്നു.[1]
ജീവിത രേഖ തിരുത്തുക
കുട്ടിക്കാലം തിരുത്തുക
കണ്ണൂർ ജില്ലയിലെ പട്ടുവത്ത് അഹ്മദ് കുട്ടിയുടെയും നഫീസയുടെയും മകനായി 1939ലാണ് ചിത്താരി ഹംസ മുസ്‌ലിയാർ ജനിച്ചത്. കർഷകനായ പിതാവ് അഹ്മദ് കുട്ടി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. മാതാവ് നഫീസ. പട്ടുവത്ത് എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് പഴയങ്ങാടി യു.പി. സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇ.എസ്.എൽ.സി. എഴുതിയിട്ടുണ്ട്. 1965ൽ ദയൂബന്ദ് ദാറുൽ ഉലൂമിൽ നിന്ന് മതപഠനത്തിൽ ബിരുദം നേടി. 2018 ഒക്ടോബർ 24 ന് രാവിലെ അന്തരിച്ചു. അന്ത്യവിശ്രമം നാടുകാണി അൽ മഖർ മസ്ജിദിന് സമീപം.
വഹിച്ച സ്ഥാനങ്ങൾ തിരുത്തുക
- പ്രസിഡണ്ട്, അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ്
- വൈസ് പ്രസിഡണ്ട്, ജാമിഅ: സഅദിയ്യ
- രക്ഷാധികാരി, മൻശഅ് മാട്ടൂൽ
- സംയുക്ത ഖാളി, തളിപ്പറമ്പ്(1984-)
- സംയുക്ത ഖാളി, കണ്ണൂർ ജില്ല(1985-) added as external links. References is not a field to play with.
- അംഗം, ഉപദേശക സമിതി, കേരള മുസ്ലിം ജമാഅത്ത്
- ട്രഷറർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
- സെക്രട്ടറി, കേന്ദ്ര മുശാവറ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ
- അംഗം, സുപ്രീം കൗൺസിൽ, എസ്.വൈ.എസ്
- ജനറൽ സെക്രട്ടറി, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്[2][3]
- അംഗം, മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ
- ജോയന്റ് സെക്രട്ടറി, സമസ്ത, അവിഭക്ത കണ്ണൂർ(കണ്ണൂർ, കാസർഗോഡ്)(1971)
- ജനറൽ സെക്രട്ടറി, സമസ്ത അവിഭക്ത കണ്ണൂർ
- മുൻ ജനറൽ സെക്രട്ടറി, ജാമിഅ: സഅദിയ്യ (പ്രാരംഭം-1995)
- മുന്‍ അംഗം, കണ്ണൂർ ജില്ലാ അറബിക് കോളജ് ആലോചനാ സമിതി
- മുന്‍ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്, സമസ്ത കേരള സുന്നി യുവജന സംഘം
- മുന്‍ സംസ്ഥാന ജനറൽ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം
- മുന്‍ സംസ്ഥാന പ്രസിഡണ്ട്, സമസ്ത കേരള സുന്നി യുവജന സംഘം
- മുന്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
പ്രവർത്തനങ്ങൾ തിരുത്തുക
നേതൃത്വം നൽകിയിരുന്ന സ്ഥാപനങ്ങൾ തിരുത്തുക
- അൽ മഖർ
- ജാമിഅ സഅദിയ്യ
- മൻശഅ് മാട്ടൂൽ
- മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ
സംഘടനകൾ തിരുത്തുക
പുരസ്കാരങ്ങൾ തിരുത്തുക
മഅ്ദിൻ അക്കാദമിയുടെ സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ്[4]
ഇതും കാണുക തിരുത്തുക
പുറം കണ്ണികൾ തിരുത്തുക
- അൽ മഖർ സിൽവർ ജൂബിലിയോട് അനുബന്ധിച് ചിത്താരി ഹംസ മുസ്ലിയാരുമായി നടത്തിയ അഭിമുഖം Archived 2016-04-24 at the Wayback Machine. പൂങ്കാവനം മാസിക, 2014 മാർച്ച് 06
അവലംബങ്ങൾ തിരുത്തുക
- ↑ "The New Indian Express".
- ↑ "സുന്നി വിദ്യാഭ്യാസ ബോർഡ് : കാന്തപുരം പ്രസിഡന്റ്". മൂലതാളിൽ നിന്നും 2016-06-25-ന് ആർക്കൈവ് ചെയ്തത്.
- ↑ "സുന്നി വിദ്യാഭ്യാസ ബോർഡ് ഭാരവാഹികൾ".
- ↑ "ഹംസ മുസ്ലിയാർ അവാർഡ് ഏറ്റുവാങ്ങി". മാതൃഭൂമി ദിനപത്രം. മൂലതാളിൽ നിന്നും 2016-01-09-ന് ആർക്കൈവ് ചെയ്തത്.