ചാൾസ് ഗാൾട്ടൻ ഡാർവിൻ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു. 1887 ഡിസംബർ 19-ന് കേംബ്രിഡ്ജിൽ ജനിച്ചു. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് റോബർട്ട് ഡാർവിന്റെ പൗത്രനും ജ്യോതിശ്ശാസ്ത്രജ്ഞനായ ജോർജ് ഡാർവിന്റെ മൂത്ത പുത്രനുമാണ് ഇദ്ദേഹം.

ചാൾസ് ഗാൾട്ടൻ ഡാർവിൻ
Charles Galton Darwin (1887–1962)
ജനനം(1887-12-18)ഡിസംബർ 18, 1887
മരണംഡിസംബർ 31, 1962(1962-12-31) (പ്രായം 75)
ദേശീയതEnglish
കലാലയംTrinity College, Cambridge
അറിയപ്പെടുന്നത്Darwin–Fowler method
Darwin term of the Hamiltonian
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysicist
സ്ഥാപനങ്ങൾNational Physical Laboratory
Victoria University of Manchester
Royal Engineers
Christ's College, Cambridge
California Institute of Technology
University of Edinburgh
Manhattan Project
അക്കാദമിക് ഉപദേശകർErnest Rutherford
Niels Bohr
കുറിപ്പുകൾ
He was the grandson of Charles Darwin and son of George Howard Darwin. he was the brother of Gwen Raverat and brother-in-law of Geoffrey Keynes.

വിദ്യാഭ്യാസവും ജോലിയും

തിരുത്തുക

ഡാർവിൻ ട്രിനിറ്റി കോളജ്, മാഞ്ചസ്റ്റർ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഇദ്ദേഹം മാഞ്ചസ്റ്റർ, എഡിൻബറോ എന്നിവിടങ്ങളിൽ അധ്യാപകനായും 1938 മുതൽ 49 വരെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ഡയക്റ്ററായും നിയമിതനായി.

കണ്ടുപിടിത്തങ്ങൾ

തിരുത്തുക

ഡാർവിൻ വികസിപ്പിച്ചെടുത്ത എക്സ്-റേ വിഭംഗനത്തിന്റെ ബലതന്ത്ര സിദ്ധാന്തം (Dynamical theory) ഡാർവിൻ തിയറി[1] എന്ന പേരിലറിയപ്പെടുന്നു. ഒരു പെർഫെക്റ്റ് ക്രിസ്റ്റലിൽ നിന്നുളള വിഭംഗന മാതൃകയിലെ തീവ്രതയുടെ കോണീയ വിതരണത്തിന്റെ രൂപം ആദ്യമായി കണക്കാക്കിയത് ഇദ്ദേഹമാണ്. ഡാർവിൻ കർവ് എന്നാണ് ഇതറിയപ്പെടുന്നത്. പി.എ.എം. ഡിറാക്കിന്റെ ഇലക്ട്രോൺ സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ വർണരാജിയുടെ സൂക്ഷ്മ സംരചന വിശദീകരിക്കാനും ഡാർവിനു കഴിഞ്ഞു. ക്ലാസിക്കൽ പ്രാകാശികം, കാന്തിക പ്രാകാശികം, ആൽഫാ കണികകളുടെ അവശോഷണവും പ്രകീർണനവും എന്നീ മേഖലകളിൽ ഇദ്ദേഹം ശ്രദ്ധേയമായ സംഭാവന നൽകിയിട്ടുണ്ട്.

മുഖ്യരചനകൾ

തിരുത്തുക

ഡാർവിൻ 1922-ൽ റോയൽ സൊസൈറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1935-ലെ റോയൽ മെഡൽ ഇദ്ദേഹത്തിനു ലഭിച്ചു.

  • ദ് ന്യൂ കൺസെപ്ഷൻസ് ഒഫ് മാറ്റർ (1931)
  • ദ് നെക്സ്റ്റ് മില്യൻ ഇയേഴ്സ് (1952)

എന്നിവയാണ് ഡാർവിന്റെ മുഖ്യ രചനകൾ. 1962 ഡിസംബർ 31-ന് കേംബ്രിഡ്ജിൽ ഇദ്ദേഹം നിര്യാതനായി.

  1. http://reference.iucr.org/dictionary/Dynamical_theory Dynamical theory - Online Dictionary of Crystallography

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർവിൻ, ചാൾസ് ഗാൾട്ടൻ (1887 - 1962) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഗാൾട്ടൻ_ഡാർവിൻ&oldid=3631157" എന്ന താളിൽനിന്ന് ശേഖരിച്ചത്