അർണ്ണോസ് പാതിരി രചിച്ച ഒരു കൃതിയാണ്‌ ചതുരന്ത്യം. എഴുത്തച്ഛന്റെ മാതൃക സ്വീകരിച്ച് കിളിപ്പാട്ട് പോലെയാണിതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം അനുസരിച്ച മരണം, വിധി, മോക്ഷം, നരകം ഇവ നാലുമാണ് മനുഷ്യന്റെ അന്ത്യാനുഭവങ്ങൾ. ഇതാണ് ചതുരന്ത്യത്തിലെ നാലു പർവ്വങ്ങൾ.

അർണോസ് പാതിരി

പ്രത്യേകതകൾ

തിരുത്തുക

മഹാഭാരതത്റ്റിലെ പർവ്വ സംജ്ഞ ഇവിടെയും നൽകപെട്ടിരിക്കുന്നു. ഭാഷ പ്രൌഢവും സംസ്കൃത പദ ബഹുലവുമാണ്. സാധാരണക്കാരന് വായിക്കാൻ പ്രയാസമാണ്. മഞ്ജരി വൃത്തത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യാനികൾക്ക് മഞ്ജരി വൃത്തം മറ്റൊറു രീതിയിൽ പാടിയൈരുന്നതുകോണ്ടോ പാതിരിക്ക് ആ വൃത്തം വേണ്ടത്ര വശമില്ലാത്തതു കൊണ്ടോ വൃത്ത ഭംഗം നിറയെ കടന്നു കൂടിയിട്ടുണ്ട്.

വിധി പർവ്വം കളകാഞ്ചി വൃത്തത്തിലാണ്. മോക്ഷപർവ്വവും നരക പർവ്വവും കേക യിലാണ്.

ഉദാഹരണങ്ങൾ

തിരുത്തുക

മരണപർവ്വം

തിരുത്തുക

ധാതിയിൽ വാഴുവാനല്പകാലത്തിന്
വസ്ത്രസമം വപുസ്സെടുത്തേനോ
തനുകാലത്തിനു ലോകസുഖങ്ങളെ
ഞാൻ സുഖിച്ചീടുവാൻ ജീവിച്ചേനോ
രുഗ്മമുക്താദികൾ സംഭരിച്ചീടുവാൻ
സമയമല്പത്തിനു ക്ലേശിച്ചേനോ
ഇപ്പ്രവശത്തിലൊക്കെവെടിയണം
ഇപ്പോളെന്തുക്ഷണമടുത്തല്ലോ

നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ; എറണാകുളം, കേരള; 1982.


"https://ml.wikipedia.org/w/index.php?title=ചതുരന്ത്യം&oldid=3591261" എന്ന താളിൽനിന്ന് ശേഖരിച്ചത്