ചങ്ങനാശ്ശേരി സീറോ-മലബാർ കത്തോലിക്കാ അതിരൂപത
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു വ്യക്തി സഭയാണ് സീറോ മലബാർ കത്തോലിക്കാ സഭ. കേരളത്തിലെ നാലു അതിരൂപതകളിൽ ഒന്നാണിത്. ചങ്ങനാശ്ശേരി നഗരത്തിൽ ചങ്ങനാശ്ശേരി - വാഴൂർ റോഡിനരുകിലായി അതിരൂപതാ ആസ്ഥാനം നിലകൊള്ളുന്നു. ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. ചങ്ങനാശ്ശേരി അതിരൂപതയിൽ 13 ഫൊറാന പള്ളികൾ ഉണ്ട്. കൂടാതെ 300-ലധികം പള്ളികളും ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ വരുന്നു. കോട്ടയം ജില്ല, ആലപ്പുഴ ജില്ല, പത്തനംതിട്ട ജില്ല, കൊല്ലം ജില്ല, തിരുവനന്തപുരം ജില്ല എന്നീ അഞ്ചു ജില്ലകളും, ചങ്ങനാശ്ശേരി അതിരൂപതയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്.
ചങ്ങനാശ്ശേരി സീറോ മലബാർ അതിരൂപത | |
---|---|
സ്ഥാനം | |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | ചങ്ങനാശ്ശേരി |
സ്ഥിതിവിവരം | |
വിസ്‌താരം | 24,595 കി.m2 (9,496 ച മൈ) |
ജനസംഖ്യ - ആകെ - കത്തോലിക്കർ | (as of 2009) 9,430,000 385,000 (4.1%) |
വിവരണം | |
ആചാരക്രമം | സീറോ മലബാർ റീത്ത് |
ഭദ്രാസനപ്പള്ളി | ചങ്ങനാശ്ശേരിയിലെ സെന്റ് മേരീസ് അതിരൂപതാ കത്തീഡ്രൽ |
വിശുദ്ധ മദ്ധ്യസ്ഥ(ൻ) | വിശുദ്ധ യൗസേപ്പ് |
ഭരണം | |
മാർപ്പാപ്പ | ഫ്രാൻസിസ് |
ശ്രേഷ്ഠ മെത്രാപ്പോലീത്ത | റാഫേൽ തട്ടിൽ |
മെത്രാപ്പോലീത്ത | മാർ ജോസഫ് പെരുന്തോട്ടം
ܡܵܪܝ ܝܵܘܣܹܦ ܐܲܦܸܣܩܘܿܦܵܐ |
സഹായ മെത്രാൻ | മാർ തോമസ് ജോസഫ് തറയിൽ ܡܵܪܝ ܬܐܘܿܡܐܵ ܐܲܦܸܣܩܘܿܦܵܐ |
വിരമിച്ച മെത്രാന്മാർ | മാർ ജോസഫ് പൗവ്വത്തിൽ ܡܵܪܝ ܝܵܘܣܹܦ ܐܲܦܸܣܩܘܿܦܵܐ വിരമിച്ച മെത്രാപ്പോലീത്ത (1985-2007) |
വെബ്സൈറ്റ് | |
അതിരൂപതയുടെ വെബ്‌സൈറ്റ് |
മെത്രാപോലീത്ത
തിരുത്തുകമാർ ജോസഫ് പെരുന്തോട്ടമാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്.
ബിഷപ്പ് തോമസ് തറയിൽ - സഹായ മെത്രാൻ (2017 മുതൽ)[1]
- 1887 - 1896 : ബിഷപ് ചാൾസ് ലവിഗ്നേ
- 1896 - 1911 : ബിഷപ് മാർ മാത്യു മകിൽ
- 1911 - 1925 : ബിഷപ് മാർ തോമസ് കുര്യാളശ്ശേരി
- 1927 - 1949 : ബിഷപ് മാർ ജയിംസ് കലാശ്ശേരി
- 1950 - 1969 : ആർച്ചു ബിഷപ് മാർ മാത്യു കാവുകാട്ട്
- 1970 - 1985 : ആർച്ചു ബിഷപ് മാർ ആന്റണി പടിയറ
- 1985 - 2007 : ആർച്ചു ബിഷപ് മാർ ജോസഫ് പൗവത്തിൽ
- 2007- മുതൽ : ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം
ചരിത്രം
തിരുത്തുകക്രി.വർഷം 1887 മെയ് 20-നാണ് ചങ്ങനാശ്ശേരി അതിരൂപത നിലവിൽ വന്നത്. തൃശ്ശൂർ അതിരൂപതയും ഇതെ ദിവസം തന്നെയാണ് നിലവിൽ വന്നത്. അന്ന് കോട്ടയം എന്നായിരുന്നു രൂപതയുടെ പേരെങ്കിലും അടുത്ത വർഷം (1888) പേർ ചങ്ങനാശ്ശേരി എന്നാക്കി മാറ്റി. അതിനെ ത്തുടർന്ന് രൂപത ആസ്ഥാനം 1891-ൽ ഇന്നു കാണുന്ന അതിരൂപതാസ്ഥാനത്തേക്ക് (ചങ്ങനാശ്ശേരി - വാഴൂർ റോഡിൽ) മാറ്റി സ്ഥാപിച്ചു. ചങ്ങനാശ്ശേരി രൂപതയും തൃശ്ശൂർ രൂപതയും മാത്രമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്ന രൂപതകൾ. ഈ രൂപതകൾ ഉണ്ടായി 9 വർഷങ്ങൾക്കു ശേഷം ചങ്ങനാശ്ശേരിയിലേയും തൃശ്ശൂരിലേയും കുറച്ചു ഭാഗങ്ങൾ ചേർത്ത് എറണാകുളം രൂപത ഉണ്ടാക്കി (1896 ജൂലൈ 28).[2]
പുറം കണ്ണികൾ
തിരുത്തുക- രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2011-06-22 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-20. Retrieved 2011-05-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-03. Retrieved 2011-09-14.