ലിത്രേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കണ്ടൽ ഇനമാണ് ചക്കരക്കണ്ടൽ, ആപ്പിൾ കണ്ടൽ അഥവാ ബ്ലാത്തിക്കണ്ടൽ (ശാസ്ത്രീയനാമം: Sonneratia caseolaris). ഉപ്പിന്റെ അതി ഗാഢതയില്ലാത്ത പ്രദേശങ്ങളിൽ കൂട്ടമായി കാണപ്പെടുന്നു. വെള്ളത്തിനു മുകളിൽ പൊന്തി നിൽക്കുന്ന അനേകം ശ്വസന വേരുകൾ ഇവയുടെ സവിശേഷതയാണ്. 20 മീറ്ററോള ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ തടിക്ക് 50 സെന്റിമീറ്റർ വരെ വ്യാസം ഉണ്ടാവാം. ആഫ്രിക്ക മുതൽ ഇന്തോനേഷ്യ വരെ മധ്യരേഖാപ്രദേശങ്ങളിലെ വേലിയേറ്റത്തിൽ ചെളിനിറഞ്ഞസമതലങ്ങളിൽ വളരുന്നു.

ചക്കരക്കണ്ടൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. caseolaris
Binomial name
Sonneratia caseolaris
Synonyms
  • Blatti acida (L. f.) Lam.
  • Rhizophora caseolaris L.
  • Sonneratia acida L. f.
  • Sonneratia evenia Blume
  • Sonneratia neglecta Blume
  • Sonneratia obovata Blume
  • Sonneratia ovalis Korth.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മാലദ്വീപിലെ നാടോടിക്കഥയുടെ വിഷയം തന്നെ ഈ മരമാണ്.[1] ഏഷ്യയിലെമ്പാടും മിന്നാമിനുങ്ങുകൾ ഈ മരത്തിൽ കൂട്ടം ചേരാറുണ്ട്.[2] നിശാശലഭങ്ങളുടെയും പ്രാണികളുടെയും ഭക്ഷണവുമാണിത്.

ഉപയോഗങ്ങൾ

തിരുത്തുക

ഭക്ഷ്യയോഗ്യമായ ഇതിന്റെ ഇലകളും പഴങ്ങളും മാലദ്വീപ് പോലെയുള്ള രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.[3] തേങ്ങാപ്പാലിന്റെ കൂടെ ഇതിന്റെ പഴത്തിന്റെ മാംസളമായ ഭാഗവും ചേർത്ത് ശ്രീലങ്കയിൽ ഒരു മിൽക്ക്ഷേക്ക് ഉണ്ടാക്കി ഉപയോഗിക്കുന്നു..[4] തൽസമയം ഉണ്ടാക്കിയ ഈ വിഭവം ഈ മരം നന്നായി വളരുന്ന് തെക്കൻ ശ്രീലങ്കയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വിഭവമാണ്. തേങ്ങയോടും പഞ്ചസാരയോടും ഒപ്പം മാലദ്വീപിൽ ഇതിന്റെ പഴങ്ങൾ ഉപയോഗിക്കുന്നു.

കേരളത്തിൽ

തിരുത്തുക

പൂർണ്ണവളർച്ചയെത്തിയ മരത്തിന്റെ ചുറ്റും 250 മുതൽ 400 വരെ ഓറഞ്ചുനിറത്തോടുകൂടിയ ശ്വസനവേരുകൾ കാണാം. വലിയപൂക്കൾ പിങ്കുനിറത്തിലുള്ളവയാണ്. കായകൾ പമ്പരം പോലെ വട്ടത്തിലുള്ളവയും. കണ്ടൽക്കാടുകളിൽ ഇവയുടെ എണ്ണം പൊതുവേ കുറവാണെങ്കിലും വടക്കേ മലബാറിലെ കുപ്പം പുഴയിലെ തെക്കുമ്പാട് തുരുത്തിലും തലശ്ശേരിയിലും കോഴിക്കോടിനടുത്തും വൻമരങ്ങളടക്കം ധാരാളമായി കണ്ടുവരുന്നു. കാലിത്തീറ്റക്കായി ഇലകൾ വൻതോതിൽ ശേഖരിക്കുന്നുണ്ട്. നല്ല പോഷണഗുണമുള്ള ഇതിന്റെ ഇല കന്നുകാലികളിൽ പാൽ ഉദ്പാദനം വർദ്ധിക്കാൻ കാരണമാവുന്നുണ്ട്. തടി വീടുണ്ടാക്കാനും വിറകിനും ഉപയോഗിക്കുന്നു. കായ കറികളിൽ ഇടാറുണ്ട്. വിനാഗിരിയുടെ ഉൽപ്പാദനത്തിനും വിരകളെ നിയന്ത്രിക്കാനും ഈ ചെടി ഉപയോഗിച്ചുവരുന്നു.[5]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


  1. Romero-Frias, Xavier (2012) Folk tales of the Maldives, NIAS Press Archived 2013-05-28 at the Wayback Machine., ISBN 978-87-7694-104-8, ISBN 978-87-7694-105-5
  2. http://www.wildsingapore.com/wildfacts/plants/mangrove/sonneratia/caseolaris.htm
  3. "Mangrove Apple". Archived from the original on 2006-12-09. Retrieved 2016-01-22.
  4. Apé Lamā Lōkaya:1950, Chapter 28 (Vijitha Yapa Publications) ISBN 978-955-665-250-5
  5. കൂട് മാസിക, മെയ് 2015, താൾ 15
"https://ml.wikipedia.org/w/index.php?title=ചക്കരക്കണ്ടൽ&oldid=3796966" എന്ന താളിൽനിന്ന് ശേഖരിച്ചത്