ഗ്ലെൻഡോറ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ആഞ്ചലസ് കൌണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്‍വരയിൽ സ്ഥിതിചെയ്യുന്നതും ലോസ്‍ ആഞ്ചെലെസ് നഗരമദ്ധ്യത്തിനു 23 മൈലുകൾ (37 കിലോമീറ്റർ) കിഴക്കായി നിലനിൽക്കുന്നതുമായ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഗ്ലെൻഡോറ പട്ടണത്തിലെ ജനസംഖ്യ 50,073 ആയിരുന്നു. "പ്രൈഡ് ഓഫ് ദ ഫൂട്ട്ഹിൽസ്" എന്നറിയപ്പെടുന്ന ഈ പട്ടണം സാൻ ഗബ്രിയേൽ മലനിരകളുടെ താഴ്‍വരകളാൽ വലയം ചെയ്തുകിടക്കുന്ന സമ്പന്നമായ ഒരു പട്ടണമാണ്.

Glendora, California
Glendora Village with its famous Ficus trees
Glendora Village with its famous Ficus trees
Official seal of Glendora, California
Seal
Motto(s): 
Pride of the Foothills
Location of Glendora in Los Angeles County, California.
Location of Glendora in Los Angeles County, California.
Glendora, California is located in the United States
Glendora, California
Glendora, California
Location in the United States
Coordinates: 34°8′10″N 117°51′55″W / 34.13611°N 117.86528°W / 34.13611; -117.86528
Country United States
State California
County Los Angeles
IncorporatedNovember 13, 1911[1]
നാമഹേതുLeadora Bennett Whitcomb
ഭരണസമ്പ്രദായം
 • MayorJudy Nelson
 • Mayor Pro TemMichael Allawos
 • CouncilmemberKaren K. Davis
Gary Boyer
Mendell Thompson
വിസ്തീർണ്ണം
 • ആകെ19.70 ച മൈ (51.03 ച.കി.മീ.)
 • ഭൂമി19.55 ച മൈ (50.63 ച.കി.മീ.)
 • ജലം0.16 ച മൈ (0.40 ച.കി.മീ.)  0.84%
ഉയരം774 അടി (236 മീ)
ജനസംഖ്യ
 • ആകെ50,073
 • കണക്ക് 
(2019)[5]
51,544
 • ജനസാന്ദ്രത2,682.61/ച മൈ (1,035.85/ച.കി.മീ.)
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
ZIP Codes
91740, 91741[6]
Area codes626, 909[7]
FIPS code06-30014
GNIS feature ID1652713
വെബ്സൈറ്റ്www.ci.glendora.ca.us

ചരിത്രം

തിരുത്തുക

1837 ൽ യിഗ്നാഷ്യോ പലോമാറെസ് എന്നയാൾക്ക്, ഗവർണ്ണർ ജുവാൻ ബൗട്ടിസ്റ്റ അൽവാറാഡോയിൽ നിന്നും 22,000 ഏക്കർ (89 കിമീ2) വിസ്തീർണ്ണമുള്ള റാഞ്ചോ സാൻ ജോസ് എന്ന മേച്ചിൽപ്പുറം ഭൂഗ്രാൻറ് ആയി ലഭിച്ചിരുന്നു. ഈ പ്രദേശത്തിൽ ഇന്നത്തെ പമോന, ക്ലയർമോണ്ട്, ലാ വെർണെ, സാൻ ഡിമാസ്, ഗ്ലെൻഡോറ എന്നീ പട്ടണങ്ങൾ നിലനിൽക്കുന്ന ഭൂമിയും ഉൾപ്പെട്ടിരുന്നു. സാൻ ഗബ്രിയേൽ പർവതനിരകളുടെ താഴ്‍വാരത്തു സ്ഥിതിചെയ്യുന്ന ആധുനിക ഗ്ലെൻഡോറ പട്ടണം, 1880 കളുടെ തുടക്കത്തിൽ ഇല്ലിനോയിസിൽ നിന്ന് കാലിഫോർണിയയിലേക്ക് താമസം മാറിയ ജോർജ് ഡി. വൈറ്റ്കോംബിൻറെ നേതൃത്വത്തിൽ 1887 ഏപ്രിൽ 18-നാണ് സ്ഥാപിതമായിത്. ഷിക്കാഗോ, റോച്ചെല്ലെ, ഇല്ലിനോയി എന്നിവിടങ്ങളിലെ വിറ്റ്കോംബ് ലോക്കോമോട്ടീവ് വർക്സ് വിറ്റ്കോംബ് സ്ഥാപിച്ചതാണ്. അദ്ദേഹം ഈ പേരു രൂപപ്പെടുത്തിയത് തന്റെ ഭാര്യ ലീഡോറ ബെന്നെറ്റ് വിറ്റ്കോമ്പിന്റേയും, ഭവനം നിലനിന്നിരുന്ന സാൻ ഗബ്രിയേൽ പർവതത്തിനു സമീപത്തെ മലയിടുക്കിനേയും (ഗ്ലെൻ) യോജിപ്പിച്ചാണ്. 1911 ലെ പട്ടണത്തിന്റെ സംയോജനത്തിനു മുൻപ് ഗ്ലെൻഡോറ പട്ടണത്തിന്റെ അഡ്മിനിസ്ട്രേറ്റർ, ഗ്ലെൻഡോറ പ്രസിഡന്റ് എന്ന ഔദ്യോഗിക പദവിയിൽ നിയുക്തനായിരുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ഗ്ലെൻഡോറ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 34°7′51″N 117°51′15″W / 34.13083°N 117.85417°W / 34.13083; -117.85417 (34.130957, -117.854127) ആണ്.[8] ഈ പട്ടണം സാൻ ഗബ്രിയേൽ താ‍ഴ്‍വരയുടെ കിഴക്കേ അറ്റത്തായി, വടക്കുവശത്ത് സാൻ ഗബ്രിയേൽ മലനിരകളുടേയും തെക്ക് സൌത്ത് ഹിൽസിന്റേയും ഇടയ്ക്കായി സ്ഥിതിചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കകൾ പ്രകാരം ഈ പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 19.6 ചതുരശ്രമൈൽ (51 കി.മീ2) ആണ്. ഇതിൽ 19.6 ചതുരശ്ര മൈൽ (51 കി.m2) കരഭൂമിയും 0.2 ചതുരശ്ര മൈൽ (0.52 കി.m2) അല്ലെങ്കിൽ 0.84 ശതമാനം ഭാഗം വെള്ളവുമാണ്.

കാലാവസ്ഥ

തിരുത്തുക
Glendora, California (1981–2010 normals) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 68
(20)
69
(21)
71
(22)
76
(24)
79
(26)
84
(29)
90
(32)
92
(33)
89
(32)
80
(27)
74
(23)
68
(20)
78.3
(25.8)
ശരാശരി താഴ്ന്ന °F (°C) 43
(6)
45
(7)
47
(8)
49
(9)
54
(12)
58
(14)
62
(17)
62
(17)
60
(16)
55
(13)
47
(8)
42
(6)
52
(11.1)
മഴ/മഞ്ഞ് inches (mm) 3.78
(96)
4.76
(120.9)
2.66
(67.6)
1.20
(30.5)
.33
(8.4)
.09
(2.3)
.01
(0.3)
.03
(0.8)
.18
(4.6)
1.05
(26.7)
1.62
(41.1)
2.45
(62.2)
18.16
(461.3)
ഉറവിടം: [9]

ജനസംഖ്യാ കണക്കുകൾ

തിരുത്തുക
  1. "History of Glendora - Incorporation 1911-1950". Archived from the original on 2014-08-14. Retrieved 2014-08-14.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. "Glendora". Geographic Names Information System. United States Geological Survey. Retrieved October 10, 2014.
  4. "Glendora (city) QuickFacts". United States Census Bureau. Retrieved February 19, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved 2007-01-19.
  7. "Number Administration System – NPA and City/Town Search Results". Archived from the original on സെപ്റ്റംബർ 26, 2007. Retrieved ജനുവരി 19, 2007.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  9. "Average Weather for - Temperature and Precipitation". weather.com. Retrieved 2014-05-03.
"https://ml.wikipedia.org/w/index.php?title=ഗ്ലെൻഡോറ&oldid=4091273" എന്ന താളിൽനിന്ന് ശേഖരിച്ചത്