ഗോർഡൻ മൂർ
ഗോർഡൻ മൂർ (ജനനം:1929) മൈക്രോപ്രൊസസ്സർ രംഗത്തെ അതികായരായ ഇന്റലിന്റെ സഹസ്ഥാപകൻ എന്നതിലുപരി "മൂർ നിയമം" എന്ന വിഖ്യാതമായ നിയമത്തിൻറെ ഉപജ്ഞാതാവായാണ് ഗോർഡൻ ഏൾ മൂർ അറിയപ്പെടുന്നത്. ഇന്ന് വരെ മോക്രോപ്രൊസസ്സർ രംഗം പുരോഗമിച്ചത് മൂർ നിയമത്തെ സാധൂകരിക്കും വിധമായിരുന്നു. റോബർട്ട് നോയ്സിനോടൊപ്പം ഇൻറൽ എന്ന കമ്പനിക്ക് തുടക്കമിട്ടത് പ്രധാന സംഭവമായിരുന്നു.
ഗോർഡൻ മൂർ | |
---|---|
ജനനം | |
തൊഴിൽ | Retired / Chairman Emeritus, co-founder and former Chairman and CEO of Intel Corporation |
ജീവിത രേഖ
തിരുത്തുക1929-ജനുവരി 3-ആം തീയതി ജനിച്ച ഗോർഡൻമൂർ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദം എടുത്തശേഷം കാലിഫോർണിയാ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ഭൗതിക-രസതന്ത്രത്തിൽ ഗവേഷണബിരുദവും കരസ്ഥമാക്കി. 1968-ജൂലൈയിൽ റോബർട്ട് നോയിസുമായി ചേർന്ന് ഇന്റൽ കോർപ്പറേഷൻ സ്ഥാപിക്കുന്നതുവരെ 11 വർഷക്കാലം ഡോ. ഗോർഡൻ മൂർ ഫെയർ ചൈൽഡിൽ ജോലി നോക്കി. റോബർട്ട് നോയിസ് നേരത്തെ 1959-ൽ ജാക്ക് കിൽബിയുമായി ചേർന്ന് ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പ് കണ്ടുപിടിച്ചിരുന്നു. റോബർട്ട് നോയിസിന്റേയും ഗോർഡൻമൂറിന്റേയും ഒത്തുചേരൽ ഇന്റലിനും കംപ്യൂട്ടർ ലോകത്തിനും നിസ്‌തുലസംഭാവനകൾ നൽകിയ തുടക്കമായിരുന്നു. 1971-ൽ 2300 ട്രാൻസിസ്റ്റർ ഉൾക്കൊള്ളുന്ന ഇന്റലിന്റെ ആദ്യ മൈക്രോ പ്രോസസർ ഇന്റൽ 4004 പുറത്തിറങ്ങി. ഗോർഡൻമൂർ തുടക്കത്തിൽ ഇന്റലിന്റെ എക്‌സിക്യൂട്ടിവ് പ്രസിഡന്റായിരുന്നു.പിന്നീട് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി.
ഇവയും കാണുക
തിരുത്തുക