ഗോവിന്ദഘടയ
നാരായണതീർത്ഥർ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗോവിന്ദഘടയ. ഈ കീർത്തനം ഭൈരവി രാഗത്തിലും ആലപിക്കുന്നുണ്ട്.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഗോവിന്ദഘടയ പരമാനന്ദമമൃതമിഹ
ശ്രീനന്ദതനയബഹുയോഗീന്ദ്രസുരവിനുത
ചരണങ്ങൾ
തിരുത്തുകഅഗണിതഗുണഗ്രാമ അപരിമിതനിജകാമ
നിഗമപരമാരാമ നിഖിലമോഹവിരാമ
നഗധരഘനശ്യാമ നതജനകുമുദസോമ
അഘഹരണ സർവസമ അസുരമണ്ഡലഭീമ
പരമപുരുഷാശേഷ പാലപരിജനതോഷ
പരിഹൃതാഖിലദോഷ പതഗവാഹനശേഷ
പര്യങ്ക മൃദുഭാഷ പരമമംഗളവേഷ
നിരവദ്യ ഗോപപുരിനിയതവരമണിഭൂഷ
നവമൗക്തികാഹാര നന്ദഗോപകുമാര
ഭവബന്ധനവിദൂര ഭദ്രദസുഖാകാര
അവനത ജനാധാര അപരിമിത ശുഭാചാര
നവനീതചോര നരനാരായണാവതാര
ശരദിന്ദുസമവദന ശതമന്മഥസമാന
ഗുരുതരാനന്ദഘന കുന്ദസുന്ദരരദന
പരിപന്ഥിഗണദളന പാലിതാഖിലഭുവന
സരസനാരായണതീർത്ഥ സത്യഫലദാന