പതിനേഴാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജീവിച്ചിരുന്ന കവിയും പണ്ഡിതനുമായിരുന്നു നാരായണതീർത്ഥർ. ഒരു ശ്രീകൃഷ്ണഭക്തനായിരുന്ന നാരായണതീർത്ഥരുടെ പ്രധാനകൃതി കൃഷ്ണലീലാതരംഗിണിയാണ്. ഒരു ഗാനനാടകത്തിന്റെ രൂപത്തിലാണ് ഇതു രചിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. പന്ത്രണ്ടു കാണ്ഡങ്ങളിലായുള്ള ഈ കൃതി ഭാഗവതത്തിലെ ദശമസ്കന്ധത്തെ ഇതിവൃത്തമാക്കിയിരിയ്ക്കുന്നു.. ഈ ഗാന നാടകത്തിൽ ആകെ 36 രാഗങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ കൃതി കൂടാതെ തെലുങ്കിൽ പാരിജാതാപഹരണ നാടകം എന്ന കൃതികൂടി അദ്ദേഹത്തിന്റേതായുണ്ട്.[1]

അവലംബംതിരുത്തുക

  1. ദക്ഷിണേന്ത്യൻ സംഗീതം- സാംസ്ക്കാരിക പ്രസിദ്ധീകരണ വകുപ്പ്.പു 237.
"https://ml.wikipedia.org/w/index.php?title=നാരായണതീർത്ഥർ&oldid=2191785" എന്ന താളിൽനിന്ന് ശേഖരിച്ചത്