യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ

(ഗോയ്ഥേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്ഥേ, (ജെർമ്മൻ: Johann Wolfgang von Goethe) IPA: [gøːtʰə], (ഓഗസ്റ്റ് 28 1749മാർച്ച് 22 1832) ഒരു ജെർമ്മൻ സകലകലാവല്ലഭൻ ആയിരുന്നു. ഗോയ്ഥെയുടെ സംഭാവനകൾ കവിത, നാടകം, സാഹിത്യം, ദൈവശാസ്ത്രം, ഹ്യുമാനിസം, ശാസ്ത്രം, ചിത്രകല എന്നീ രംഗങ്ങളിൽ പരന്നുകിടക്കുന്നു. ഗോയ്ഥെയുടെ ഏറ്റവും പ്രശസ്തമായ കൃതി രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഫൌസ്റ്റ് എന്ന നാടക കവിതയാണ്. ലോക സാഹിത്യത്തിലെ തന്നെ കൊടുമുടികളിലൊന്നായി ഈ കൃതി കരുതപ്പെടുന്നു[1] ഗോയ്ഥെയുടെ മറ്റു പ്രശസ്ത സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ നിരവധി കവിതകൾ, ആത്മീയ നോവൽ ((bildungsroman) ആയ വിൽഹെം മീസ്റ്റെർസ് അപ്പ്രെന്റിസ്ഷിപ്പ്, പല കുറിപ്പുകളുടെ രൂപത്തിൽ എഴുതിയ നോവൽ (Epistolary novel) ആയ ദ് സോറോസ് ഓഫ് യങ്ങ് വെർതെർ ആത്മകഥാസ്പർശിയായ നോവലായ എലെക്ടീവ് അഫിനിറ്റീസ് എന്നിവ ഉൾപ്പെടുന്നു.

യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്ഥേ
യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്ഥേ
ജനനം ഓഗസ്റ്റ് 28 1749
ഫ്രാങ്ക്‌ഫർട്ട്, ജെർമ്മനി
മരണം മാർച്ച് 22 1832
വീമാർ, ജെർമ്മനി

18-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമുള്ള ജെർമ്മൻ സാഹിത്യത്തിലെയും വീമാർ ക്ലാസിസിസത്തിലെയും പ്രധാന നായകരിൽ ഒരാളായിരുന്നു ഗോയ്ഥെ. ബോധോദയം, ഭാവുകത്വം (സെന്റിമെന്റാലിറ്റി, "Empfindsamkeit"), സ്റ്റർം ആന്റ് ഡ്രാങ്ങ്, കാല്പനികതാ പ്രസ്ഥാനം എന്നിവയുമായി ഈ പ്രസ്ഥാനം ബന്ധപ്പെട്ടുകിടക്കുന്നു. ഫൌസ്റ്റ്, തിയറി ഓഫ് കളേഴ്സ് എന്നീ കൃതികളുടെ കർത്താവായ ഗോയ്ഥെ ഡാർവിനെ[2] ചെടികളുടെ രൂപകരണത്തിലുള്ള തന്റെ ശ്രദ്ധകൊണ്ട് സ്വാധീനിച്ചു.[3] ഗോയ്ഥെയുടെ സ്വാധീനം യൂറോപ്പിൽ മുഴുവൻ വ്യാപിച്ചു. തുടർന്നുള്ള നൂറ്റാണ്ടിൽ ഗോയ്ഥെയുടെ കൃതികൾ യൂറോപ്പിലെ സംഗീതം, നാടകം, കവിത, തത്വചിന്ത എന്നിവയുടെ പ്രധാന പ്രേരകശക്തി ആയിരുന്നു.

കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. Columbia Encyclopedia, 6th Ed. (2001-2005).
  2. Darwin, C. R. 1859. On the origin of species by means of natural selection, or the preservation of favoured races in the struggle for life. London: John Murray. 1st edition.[1]
  3. Opitz, John M. 2004. Goethe's bone and the beginnings of morphology. American Journal of Medical Genetics Part A, Volume 126A, Issue 1, Pages 1 - 8.[2][പ്രവർത്തിക്കാത്ത കണ്ണി]