കർണ്ണാടകയിൽ ഗുണ്ടൽപേട്ടിനടുത്ത് ബന്ദിപ്പൂർ കടുവാ സങ്കേതത്തിനകത്ത് 1450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് ഹിമവദ് ഗോപാല സ്വാമി ബെട്ട അഥവാ ഗോപാലസ്വാമി കുന്നുകൾ (Gopalswamy hills). ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ പ്രധാന പ്രദേശത്താണ്‌ ഗോപാലസ്വാമി കുന്നുകൾ സ്ഥിതി ചെയ്യുന്നത്‌. ആനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ പതിവായി ഇവിടം സന്ദർശിക്കാറുണ്ട്. ഇടതൂർന്ന മൂടൽ മഞ്ഞ്‌ വർഷം മുഴുവനും കുന്നുകളെ മൂടുന്നു, അതിനാൽ ഹിമാവാദ് (കന്നഡ ഭാഷയിൽ) എന്ന പ്രിഫിക്‌സ് ലഭിക്കുകയും വേണുഗോപാലസ്വാമി ക്ഷേത്രം (ശ്രീകൃഷ്ണൻ) ഹിമാവാദ് ഗോപാലസ്വാമി ബെട്ട എന്ന മുഴുവൻ പേര് നൽകുകയും ചെയ്യുന്നു.[1]ഇവിടത്തെ ഭൂമിശാസ്ത്ര കോർഡിനേറ്റുകൾ ഇവയാണ്: അക്ഷാംശം 12.97 ° Ne, രേഖാംശം 77.56. E.[2]

Aerial view of road leading to Gopalaswamy betta

കേരളത്തിൽ നിന്നും ഗൂഡല്ലൂർ വഴി മൈസൂരിലേക്ക് പോകുമ്പോൾ മുതുമല ബന്ദിപ്പൂർ വനമേഖലകൾ കടന്ന്, ഗുണ്ടൽപേട്ടിന് സുമാർ പത്ത് കിലോമീറ്റർ മുൻപ് ഹംഗള എന്ന സ്ഥലത്തെത്തുമ്പോൾ ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ചെറു പാതയിലൂടെ സുമാർ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഗോപാൽ സ്വാമി മലയുടെ അടി വാരത്തുള്ള കർണ്ണാടക ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തും. അവിടെ നിന്നും കർണ്ണാടക സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ബസ്സുകളിൽ ടിക്കറ്റെടുത്ത് മലമുകളിലെത്താം ബന്ദിപ്പൂർ വനമേഖലയിലെ ഏറ്റവും ഉയരം കൂടിയ മലയായ ഇവിടെത്തെ പ്രധാന ആകർഷണം ഇവിടുത്തെ മാറിമറിയുന്ന കാലാവസ്ഥയാണ്. കോടമഞ്ഞ്, മഴ, വെയിൽ, എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് എന്നിവ ഇവിടെ അനുവപ്പെടും.

AD 1315 ൽ ചോള രാജാക്കൻമാർ നിർമ്മിച്ചിട്ടുള്ള ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെയുണ്ട്. നിരവധി തീർത്ഥാടകരും സഞ്ചാരികളും. ഇവിടെയെത്തുന്നു. ഹംഗളയിൽ നിന്നും മലയുടെ അടിവാരം വരെയുള്ള പാതയുടെ ഇരുവശത്തും വിശാലമായ കൃഷിയിടങ്ങൾ ഉണ്ട്. സീസണനുസരിച്ച് സൂര്യകാന്തി, ചെണ്ടുമല്ലി എന്നീ പുഷ്പങ്ങളും പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുന്നു.

ഹംഗളയിൽ നിന്നും ഗോപാലസ്വാമി മലയുടെ അടിവാരം വരെയുള്ള നീണ്ടു നിവർന്നു കിടക്കുന്ന റോഡും, സമീപമുള്ള കാഴ്ചകളും സഞ്ചാരികളെ ആകർഷിയ്ക്കുന്നതാണ്. ഇതു കൂടാതെ ഗോപാലസ്വാമി മലമുകളിലേയ്ക്കുള്ള പ്രത്യേക ബസ്സ് യാത്രയും കാഴ്ചകൾ നിറഞ്ഞതാണ്.മലമുകളിലേയ്ക്കുള്ള ചുരം റോഡ് കയറുമ്പോൾ താഴ്‌വരയിലെ വിശാലമായ കൃഷിയിടങ്ങൾ കാണാം.

ഗോപാലസ്വാമി മലയടെ താഴ്‌വരയിലെ കൃഷിയിടങ്ങളിൽ സീസണനുസരിച്ച് പുഷ്പകൃഷി നടത്തി വരുന്നുണ്ട്. കേരളത്തിലെ ഓണവിപണി ലക്ഷ്യം വെച്ചു നടത്തുന്ന പുഷ്പകൃഷി വേളയിൽ ഇവിടെയെത്തുന്ന പക്ഷം വിശാലമായ പുഷ്പകൃഷി പാടങ്ങൾ കാണാനുള്ള സാധ്യതയുണ്ട്.

കേരളത്തിൽ നിന്നും നാടുകാണി ചുരം വഴിയും വയനാട് വഴിയും ഇങ്ങോട്ടെത്താം. മലപ്പുറം ജില്ലയിലെ നിലമ്പൂർ - വഴിവക്കടവ് വഴി സഞ്ചരിച്ച് നാടുകാണി ചുരം കയറി ഗൂഡല്ലൂർ വഴിയാണ് റൂട്ട് .വയനാട് വഴി പോകുമ്പോൾ നേരിട്ട് നാടുകാണി വഴി ഗൂഡല്ലൂരിലോ മുത്തങ്ങ വഴി ഗുണ്ടൽപേട്ടിലോ എത്താം.

അവലംബം തിരുത്തുക

  1. http://webcache.googleusercontent.com/search?q=cache:9auRHTkHP68J:www.ancient-temples-
  2. "Hill Stations in Karnataka, Karnataka Hills, Karanataka Hill Station Tours, Hillstation of Karnataka, Hill Stations of Karnataka, South India Hill Stations, India Hill Stations". Archived from the original on 2008-06-10. Retrieved 2020-06-07.

ചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോപാലസ്വാമി_കുന്നുകൾ&oldid=3729456" എന്ന താളിൽനിന്ന് ശേഖരിച്ചത്