1988-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനത്തിന് അർഹയായ ശാസ്ത്രജ്ഞയാണ് ഗെർട്രൂഡ് ബി. എലിയൺ (23 ജനവരി 1918-21 ഫെബ്രുവരി 1999). സർ ജെയിംസ് ബ്ളാക്കും ജോജ് ഹിച്ചിംഗ്സുമാണ് അവരോടൊപ്പം ഈ സമ്മാനം പങ്കിട്ടത്. എയ്ഡ്സ് (AIDS) പോലുളള മാരകരോഗങ്ങൾക്കായുളള ഔഷധങ്ങളെ സംബന്ധിച്ച പഠനമായിരുന്നു ഗവേഷണമേഖല

ഗെർട്രൂഡ് എലിയൺ
ജനനംഗെർട്രൂഡ് ബി. എലിയൺ
(1918-01-23)ജനുവരി 23, 1918
New York City
മരണംഫെബ്രുവരി 21, 1999(1999-02-21)(പ്രായം 81)
North Carolina
പ്രധാന പുരസ്കാരങ്ങൾGarvan-Olin Medal (1968),
Nobel Prize in Medicine (1988)
National Medal of Science (1991)
Lemelson-MIT Lifetime Achievement Award (1997)
National Inventors Hall of Fame (1991) (first woman to be inducted)

ജീവിതരേഖതിരുത്തുക

ന്യൂയോർക്ക് നഗരത്തിലാണ് ഗെർട്രൂഡ് എലിയൺ ജനിച്ചതും വിദ്യാഭ്യാസം നേടിയതും.[1] ന്യൂയോർക്ക് യൂണിവഴ്സിറ്റിയി നിന്ന് എം.എസ്സി. ബിരുദം നേടിയെങ്കിലും പി.എച്.ഡി.ക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നീട് ബറോസ്-വെൽകം ഫാമസ്യൂട്ടിക്കൽ കമ്പനിയിൽ( ഇന്ന് ഗ്ളാക്സോ-സ്മിത്-ക്ളെയ്ൻ ) ജോർജ് ഹിച്ചിംഗ്സിന്റെ ഗവേഷണ സഹായകയായി. ഇരുവരും ചേർന്നുളള ഗവേഷണം പല പുതിയ ഔഷധങ്ങൾക്കും രൂപം നല്കി. നോബൽ സമ്മാനം ലഭിച്ചശേഷം 1989-ൽ ന്യൂയോർക്ക് പോളിടെൿനിക് യൂണിവഴ്സിറ്റി ഗെർട്രൂഡിന് പി.എച്.ഡി. നല്കി ആദരിച്ചു. 1991-ൽ അമേരിക്കൻ പ്രസിഡന്ഡിന്റെ നാഷണൽ സയൻസ് മെഡലും[2] ലഭിച്ചു.

അവലംബംതിരുത്തുക

  1. ഗെർട്രൂഡ് ബി. എലിയൺ
  2. നാഷണൽ സയൻസ് മെഡൽ
"https://ml.wikipedia.org/w/index.php?title=ഗെർട്രൂഡ്_എലിയൺ&oldid=3343356" എന്ന താളിൽനിന്ന് ശേഖരിച്ചത്